കൊല്ലം ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.
ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറ
കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്.
കടക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്.
എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം..
കടക്കൽ, വിതുര, വെഞ്ഞാറമൂട്, പുനലൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണീറ്റുകൾ എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്.