ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ധിക്കുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കുന്നുംപുറം ഇളമ്പഴന്നൂർ ന്യുജാദ് മനസിലിൽ 34 വയസുള്ള ചെമ്പൻ ഷാൻ, കല്ലുവാതിക്കൽ വട്ടാക്കുഴിക്കൽ സുധിഭവനിൽ 26 വയസുള്ള മുടിയൻ എന്ന സൂചിലാൽ, ചടയമംഗലം ഇളമ്പഴന്നൂർ ചരുവിള വീട്ടിൽ 26 വയസുള്ള അജാസ് എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കിളിമാനൂർ സ്വദേശിയായ കൃഷ്ണനുണ്ണി, പ്രദീഷ്, ഗിരീഷ്, ഷൈൻ, മണിലാൽ എന്നിവരെയാണ് പ്രതികൾ ക്രൂരമായി മർദിച്ചത്.
ചടയമംഗലം ബിവറേജിന് മുന്നിൽ വച്ചാണ് ആക്രമണം നടന്നത്.
കിളിമാനൂർ സ്വദേശികളായ കൃഷ്ണനുണ്ണിയും സുഹൃത്തുക്കളും പ്രതികളുടെ വസ്തുവിന് സമീപം വാഹനം പാർക്ക് ചെയ്തതിനെ തുടർന്ന് ഇരുകൂട്ടരും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
തുടർന്ന് പ്രതികൾ കമ്പിവടിയും കമ്പും ഉപയോഗിച്ച് അവരെ ആക്രമിക്കുകയായിരുന്നു.
സുഹൃത്തുക്കളെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച കൃഷ്ണനുണ്ണിയുടെ തല കമ്പി വടി ഉപയോഗിച്ച് അടിച്ച് പൊട്ടിക്കുകയായിരുന്നു.കൃഷ്ണനുണ്ണിയുടെ തലയിൽ 3 സ്റ്റിച്ച് ഉണ്ട്.
കൃഷ്ണനുണ്ണിയുടെ സുഹൃത്തായ പ്രദീഷിന്റെ 5 പവന്റെ മാല നഷ്ടപ്പെടുകയും ചെയ്തു.
കുറ്റകരമായ നരഹത്യ ശ്രമം എന്നിവ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത്.
പ്രതിയായ ചെമ്പൻ ഷാൻ നിരവധി കേസുകളിൽ പ്രതിയാണ്.
പ്രതികളെ റിമാന്റ് ചെയ്തിട്ടുണ്ട്.