വർക്കലയിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ്നാട് തെങ്കാശി കാശിധർമ്മം സ്വദേശി മണികണ്ഠനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വർക്കല പുന്നമൂട് പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തി വർക്കല പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കാനൂരിൽ കാർ അപകടം

ചിതറ കാനൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കാനൂർ പള്ളിയുടെ സമീപത്തെ ഹമ്പിൽ ചാടി അടുത്ത വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു. കാറിലെ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു ഒട്ടനവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. അശാസ്ത്രീയമായി നിർമിച്ച ഹമ്പിൽ പെട്ടെന്ന് വാഹനങ്ങൾ ചാടുന്നതാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നാട്ടുകാർ പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ജബ് ജയിലിലേക്ക് മദ്യക്കുപ്പി ഉൾപ്പെടെ എറിഞ്ഞു കൊടുത്തു; ഉടൻ പൊക്കി പോലീസ്

മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റും ആണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി അകത്തേക്ക്…

Read More

ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിത മേഖലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത്‌. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച…

Read More

കാവി പുതപ്പിച്ച് ദൂരദർശൻ ലോഗോ

ദൂരദർശൻ ന്യൂസിന്റെ ലോഗോയിൽ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനിൽ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടർ…

Read More

വീടിന് സമീപത്തെ മദ്യപാനം എതിര്‍ത്ത പ്രവാസിയെ കുത്തിപരിക്കേല്‍പ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍

കൊല്ലം മാമൂട്ടിൽ വീടിന് സമീപത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് എതിര്‍ത്ത പ്രവാസിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കുത്തേറ്റയാള്‍ ഗുരുതരാവസ്ഥയില്‍. മാമൂട് റജീന മന്‍സിലില്‍ 32 വയസുള്ള അമര്‍ സല്‍മാനാണ് കുത്തേറ്റത്. ആഴത്തിലുള്ള കുത്തേറ്റ അമര്‍ സല്‍മാനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വെന്റിലേറ്ററില്‍ തുടരുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഏഴോടെ മാമൂട്ടിലാണ് സംഭവം.ഗള്‍ഫിലായിരുന്ന അമര്‍സല്‍മാന്‍ അടുത്തിടെയാണ് ലീവിന് നാട്ടിലെത്തിയത്. വീടിന് സമീപം സ്ഥിരമായി ഒരു സംഘം പരസ്യമായി മദ്യപിക്കുകയും…

Read More

പീഡന കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു

മലയിൻകീഴ് സി ഐ ആയിരുന്ന ഷൈജുവിനെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടറെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ആയിരുന്നു ഇയാൾ.. എന്നാൽ വ്യാജരേഖ ചമച്ചാണ് ജാമ്യം എടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് വന്നിരുന്നു.. ഇതേ തുടർന്നാണ് ഷൈജുവിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല വടശ്ശേരി കോണത്ത് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ തീപിടുത്തം

വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരി കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ടെക്സ് വാലി കിഡ്സ് ആൻഡ് മെൻസ് വെയർ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്….. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇരുനിലകളിലായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഉള്ളിൽ നിന്നും പുകയും ഉയരുന്നത് കണ്ട കാൽനടയാത്രക്കാർ ബഹളം വെച്ചതിന് തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നത് മൂലം ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു….. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ കല്ലമ്പലം വർക്കല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ്…

Read More

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടവുമായി ആയൂർ മഞ്ഞപ്പറ സ്വദേശി

ആയൂർ സിവിൽ സർവീസ് പരീക്ഷയിൽ 71 മത് റാങ്ക് നേടിയ ഫാബി റഷീദിന് നാടിൻ്റെ അഭിനന്ദന പ്രവാഹം. മഞ്ഞപ്പാറ കറുമ്പംകോണം ഡോ: റഷീദിന്റെയും ബീനത്തിന്റെയുംമകളാണ് ഫാബി. ആദ്യ പരിശ്രമത്തിലാണ് ഫാബി സിവിൽ സർവീസിൽ ഈ നേട്ടം കരസ്ഥമാക്കിയത്. കേരളത്തിൽ നിന്നുള്ള 7 മത് റാങ്കാണ് . വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വാമനപുരം നദിയിലെ ചെല്ലഞ്ചി കടവില്‍ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മുതുവിള ദേവമാധവ് ഭവനില്‍ സുനില്‍കുമാർ- മഞ്ജു ദമ്ബതികളുടെ മകൻ മഹാദേവ്( 21) ആണ് മരിച്ചത്. ആനാട് മോഹൻദാസ് എഞ്ചിനീയറിങ് കോളേജ് രണ്ടാം വർഷ കമ്ബ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ മഹാദേവ് ചെല്ലഞ്ചി പാലത്തിനു സമീപം കുഴിയില്‍ അകപ്പെടുകയായിരുന്നു. രാത്രി 8 മണിയോടെ പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പിന്നീട് മൃതദേഹം തിരുവനന്തപുരം മോർച്ചറിയിലേക്ക് മാറ്റി. ഇതേ സ്ഥലത്ത് കഴിഞ്ഞവർഷം രണ്ടുപേർ മുങ്ങി മരിച്ചിരുന്നു. ദേവ മാധവ് സഹോദരനാണ്. കഴിഞ്ഞ…

Read More
error: Content is protected !!