ചിതറ കാനൂർ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കാനൂർ പള്ളിയുടെ സമീപത്തെ ഹമ്പിൽ ചാടി അടുത്ത വീടിന് മുന്നിലേക്ക് മറിയുകയായിരുന്നു.
കാറിലെ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു
ഒട്ടനവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത്. അശാസ്ത്രീയമായി നിർമിച്ച ഹമ്പിൽ പെട്ടെന്ന് വാഹനങ്ങൾ ചാടുന്നതാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നാട്ടുകാർ പറയുന്നു