കേരളത്തിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം

മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം. ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു. പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മർദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ നിന്നും 17 കാരൊനൊപ്പം ഒളിച്ചോടിയ 17 കാരിയെ മധുരയിൽ നിന്നും പോലീസ് കണ്ടെത്തി

വീട്ടിൽ നിന്നും രണ്ട് സ്വർണ്ണമാലയുമായി 17 കാരി കണ്ണൂർ കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ഇവർ മടത്തറ തെങ്കാശി വഴി മധുരയിൽ എത്തുകയായിരുന്നു. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയും കുട്ടിയെ കാണാനും ഇല്ലായിരുന്നു. കടയ്ക്കൽ പോലീസിൽ മാതാപിതാക്കൾ കൊടുത്ത പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയുടെ ഫോൺ ഫോർമാറ്റ് ചെയ്ത കണ്ടെത്തി. മൊബൈലിൽ സിം കണ്ടെത്താൻ കഴിഞ്ഞില്ല . തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റിമൂവ് ചെയ്ത…

Read More

പോത്ത് കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് വെമ്പായം സ്വദേശി അറസ്റ്റിൽ

നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. വെമ്പായം നെടുവേലി ഇടുക്കുംതല കമുകിൻ കുഴി വീട്ടിൽജയൻ വയസ്സ് 54 ആണ് പിടിയിലായത്. മലപ്പുറത്ത് നിന്നും പോത്ത് വ്യാപാരികളോട് പോത്ത് ആവശ്യമാണെന്ന് കാണിച്ച് വിളിച്ചു വരുത്തുകയും തുടർന്ന് ലക്ഷങ്ങൾ വില വരുന്ന പോത്തുകൾക്കായി ഒരു ചെറിയ തുക അഡ്വാൻസായി നൽകിയശേഷം പോത്ത് വ്യാപാരികളെ തന്ത്രപൂർവ്വം വെഞ്ഞാറമൂട് ഉള്ള ഹോട്ടലിൽ മുറിയെടുത്ത് നൽകി മാറ്റിയ ശേഷം പോത്തുകളെ നെടുമങ്ങാട് ഉള്ള ചെറുകിട കച്ചവടക്കാർക്ക് മറിച്ച് വിറ്റ…

Read More

പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ . തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ….

Read More

വർക്കല കനാലിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. തൊടുവേ കനാലിന് സമീപത്തെ വീടിനടുത്താണ് മൃതദ്ദേഹം കണ്ടെത്തിയത്. തൊതുവേ സ്വദേശിയായ സുഭാഷിന്റേതാണ് (40) മൃതദേഹം.ഇന്ന് രാവിലെ 11 മണിയോടെയാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തുന്നത്.വർക്കല പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു ന്യൂസ് ബ്യൂറോ വർക്കല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു

വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു. രണ്ട് മാസത്തിനിടെ എട്ടോളം പേരാണ് മുങ്ങി മരിക്കുന്നത് ഇംഗ്ലണ്ട് പൗരനാണ് പാപനാശം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ലൈഫ് കാർഡുകൾ രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാ സമ്മേളനം

അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്….

Read More

വൈകിട്ട് 6 മണിമുതൽ 12 മണിവരെ വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ടോ ; KSEB അറിയിപ്പ്

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍‍‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍‍‍ കൂടുതലായി ചാര്‍‍‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാന്‍‍‍‍സ്ഫോര്‍‍‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍‍‍ദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍‍‍ട്ടേജില്‍‍‍…

Read More

പോത്തൻകോട് വീട്ടിലെ കിണറിനകത്ത് കുടുങ്ങിയ പ്രവാസി യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു

വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

Read More

കുഴൽക്കിണറിൽ  വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തി

16 അടി ആഴം, 20 മണിക്കൂര്‍; കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടുവയസുകാരന്‍ ജീവിതത്തിലേക്ക് കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ ജീവിതത്തിലേക്ക്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കം സ്ഥാപിച്ചത്. സതീഷ് (28), പൂജ…

Read More
error: Content is protected !!