ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകം ഭരണസംവിധാനങ്ങളുടെ അപചയം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
ഡോ. വന്ദനയുടെ ദാരുണമായ കൊലപാതകം ഭരണ സംവിധാനങ്ങളുടെ അപചയമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന നേതാക്കള്‍.
ഡോ. വന്ദനയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒരു ക്രിമിനലിനെ അയാള്‍ അക്രമാസക്തനാണെന്നറിഞ്ഞിട്ടും ആശുപത്രിയില്‍ എത്തിച്ച ശേഷം സര്‍വ്വ ഉത്തരവാദിത്വവും അവിടെയുള്ളവര്‍ക്കാണന്ന്കരുതി തുറന്നുവിട്ട പോലീസുകാര്‍ നാടിന് അപമാനമാണ്.
നിരപരാധികളെ വേട്ടയാടാന്‍ മിടുക്ക് കാണിക്കുന്നവര്‍ ക്രിമിനലുകള്‍ക്ക് മുമ്പില്‍ പത്തി മടക്കുന്നതിന്റെ മനശാസ്ത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട് .ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെയും, ആശുപത്രികളെയും സംരക്ഷിക്കുന്നതിന് നിയമങ്ങള്‍ക്ക് കുറവില്ലെങ്കിലും .അതൊന്നും പാലിക്കപ്പെടുന്നില്ല.സംഭവശേഷം വകുപ്പ് മന്ത്രിയുടെ പ്രസ്താവന പോലും നിരുത്തരവാദപരവും മനുഷ്യത്വരഹിതവും ആയിരുന്നു.
പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കാന്‍ വ്യഗ്രത കാണിക്കുന്നതിനേക്കാള്‍ നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കിയാല്‍ ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആകും . മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമാകുന്ന ഒരു സംസ്ഥാനമായിരിക്കുന്നു കേരളം. അത് നിയന്ത്രിക്കാന്‍ ഭരണ സംവിധാനങ്ങള്‍ ഇഛാശക്തി കാണിക്കുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിനു ശേഷം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും, രാഷ്ട്രീയക്കാരും മുതലക്കണ്ണീരൊഴുക്കിയാല്‍ സമൂഹത്തിനുമുന്നില്‍ അവര്‍ അപഹാസ്യരാവുകയേയുള്ളൂ. ഭരണകൂടത്തിന്റെയും സംവിധാനങ്ങളുടെയും നിഷ്‌ക്രിയത്വം മൂലമുള്ള ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് നേതാക്കള്‍ ആവശ്യപ്പെട്ടു.
വിമന്‍ ഇന്ത്യാ മുവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായബാബിയ ടീച്ചര്‍, സുമയ്യ റഹിം, സൗമ്യ രാജേഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് ഷെഫി സെമീര്‍, ജില്ലാ കമ്മിറ്റി അംഗം നെദീറ സാബിര്‍, റഹീമ ബീവി എന്നിവരാണ് ഡോ. വന്ദനയുടെ വസതി സന്ദര്‍ശിച്ചു.