Headlines

കല്ലറ-പാലോട് റോഡിൽ ശുചിമുറി മാലിന്യം ഒഴുക്കിഅർധരാത്രിയിൽ റോഡിലെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി

കല്ലറ-പാലോട് റോഡിൽ ശുചിമുറി മാലിന്യം ഒഴുക്കി
അർധരാത്രിയിൽ റോഡിലെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി. കല്ലറ-പാലോട് പ്രധാന റോഡിൽ പുലിപ്പാറയിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ശുചിമുറി മാലിന്യം ഒഴുക്കിയത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ ഇറങ്ങിയപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം റോഡിലെ ഓടയിൽ ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ എത്തിയപ്പോൾ വാഹനവുമായി വന്നവർ കടന്നുകളഞ്ഞു. റോഡിലെ ഓടയിൽ ഒഴുക്കിയ മാലിന്യം മരുതമൺ തോട്ടിൽ ഒഴുകിയെത്തി കെട്ടിക്കിടന്നു. നൂറു കണക്കിനു കുടുംബങ്ങൾ ആശ്രയിക്കുന്ന തോടാണിത്. ഈ അടുത്ത സമയങ്ങളിൽ നിരവധി സ്ഥലങ്ങളിലും തോട്ടിലും സമാനമായ രീതിയിൽ മാലിന്യം ഒഴുക്കുന്ന സംഭവമുണ്ടായി. നാട്ടുകാർ പലതവണ പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നഗരങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യമാണ് ജനവാസമേഖലകളിൽ ഒഴുക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കും. അധികൃതർ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x