വാഷിംഗ്സോപ്പ്,സോപ്പ് പൊടി,ലോഷൻ നിർമാണയൂണിറ്റ് ഔപചാരിക ഉദ്ഘാടന കർമ്മം ചിതറ പോലീസ് സബ്ഇൻസ്പെക്ടർ ശ്രീമതി രശ്മി അവർകൾ നിർവഹിച്ചു.

ശ്രീ കെ സുകുമാരപിള്ള, ശ്രീ കലാം പാങ്ങോട്, ശ്രീ സുജിത് എം എസ്,ശ്രീമതി മിനി ഹരികുമാർ എന്നിവർ പങ്കെടുത്തു.
തനിമ പബ്ലിക് ലൈബ്രറിയുടെ സഹായത്തോടെയാണ് ഈ പരിപാടി ആരംഭിച്ചത്.
കോയിപ്പള്ളി ചരുവിള പുത്തൻ വീട്ടിൽ (ഹരിജൻ കോളനി ) കാഴ്ച പരിമിതിയുള്ള ശോഭയെ കൂടി ഉൾപ്പെടുത്തി തുടങ്ങുന്ന ഈ സംരംഭകത്വം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നതി കൂടി ലക്ഷ്യമാക്കിയാണ് ആരംഭിച്ചത്.