വളവുപച്ചയിൽ ബൈക്ക് അപകടത്തിൽ ഉണ്ണിമുക്ക് സൂര്യകുളം സ്വദേശി മരണപ്പെട്ടു

വളവുപച്ചയിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. രാത്രി 10.30 ഓടെയാണ് അപകടം സംഭവിച്ചത് . ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബ്രേക്ക് ചെയ്തപ്പോൾ വീഴുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഉണ്ണിമുക്ക് ,സൂര്യകുളം സ്വദേശി പ്രേം രാജ്(ചന്തു) 24 ആണ് മരണപ്പെട്ടത് പ്രസന്നൻ ഉഷ ദമ്പതികളുടെ മകനാണ് പ്രേം രാജ് സൂര്യകുളത്ത് വാടക വീട്ടിലെ താമസക്കാർ ആണ്

Read More

കൊട്ടാരക്കരയിൽ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്….

Read More

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, വിദ്യാർത്ഥിക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം. കല്ലമ്പലം റോസ് ഡേയ്ൽ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിനു പിന്നിലാണ് ബസ് ഇടിച്ചത്. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം

Read More

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ. ഇന്ന് രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതൽ ആളുകളെയും കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Read More

ചടയമംഗലത്ത് കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം രണ്ട് മരണം

ശബരിമല തീർഥാടകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ രണ്ടുപേർ മരിച്ചു. കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. നാഗർകോവിൽ സ്വദേശികളായ ശരവണൻ, ഷൺമുഖൻ ആചാരി എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ നില ഗുരുതരമാണ്. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവർ ശബരിമലയിൽ പോയി മടങ്ങവേയാണ് അപകടം. എം.സി. റോഡിൽ ചടയമം​ഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്….

Read More

നിരന്തര അപകട മേഖലയായി അരിപ്പ

മലയോര ഹൈവേയിൽ വാഹനാപകടം. മടത്തറ കുളത്തൂപ്പുഴ റോഡിൽ അരിപ്പലാണ് കാർ മറിഞ്ഞ് അപകടം സംഭവിച്ചത്. ഏകദേശം ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ വാഹനം നിയന്ത്രണം വിട്ട് റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.  വെമ്പായം കന്യാകുളങ്കരയിൽ ഷമീറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മറിഞ്ഞത് കാറിന്റെ എയർ ബാഗ് ഉൾപ്പെടെ പൊട്ടി പുറത്ത് വന്ന സ്ഥിതിയിൽ ആണ് നിലവിൽ ഉള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങി പോയതാവാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

Read More

നിലമേൽ മുരുക്കുമണ്ണിൽ ലോറി കയറി ചിതറ ഐരക്കുഴി സ്വദേശിയ്ക്ക് ദാരുണാന്ത്യം

ചിതറ ഐരക്കുഴി സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു നിലമേൽ മുരുക്കുമണ്ണിൽ റോഡ് മുറിച്ച് കടക്കുന്നതിനിനെ കാർ ഇടിച്ചു തെറിപ്പിച്ച ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടിൽ ഷൈല ബീവി(51)ന്റെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. ഏകദേശം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം സംഭവിക്കുന്നത് . രാവിലെ നടക്കുവാൻ ഇറങ്ങിയതാണ് ഷൈല . മുരുക്കുമൺ ഭാഗത്ത് എത്തിയതോടെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയും MC റോഡിലൂടെ വന്ന കാർ ഷൈലയെ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. തുടർന്ന് വന്ന ലോറി ദേഹത്ത്…

Read More

അഞ്ചൽ ആലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ വാഹനം ഇടിച്ചു മരണപ്പെട്ടു

ഏരൂർ ചില്ലിംങ് പ്ലാന്റ് തിരുവോണത്തിൽ 72 വയസ്സുള്ള ബാലചന്ദ്രനാണ് മരിച്ചത്. വെളുപ്പിനെ അഞ്ചേമുക്കാലോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി ഭാഗത്ത് വെച്ച് പിക്കപ്പ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു

Read More

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; പാലോട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചു: മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍

ചെങ്കോട്ട സംസ്ഥാന പാതയില്‍ ഇന്നലെ രാത്രിയാണ് അപകടം. പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. പരിക്കേറ്റ മകന്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശാണ് ബൈക്ക് ഓടിച്ചിരുന്നത്. ക്രിസ്മസ് കാരള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.

Read More

മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി വൻ അപകടം; മൂന്ന് കുട്ടികൾ മരിച്ചു

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർഥികൾ. സിമന്റ്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക്…

Read More
error: Content is protected !!