യു പിയിൽ കുളത്തിലേക്ക് വാഹനം മറിഞ്ഞ് 15 പേർ മരിച്ചു

ഉത്തർപ്രദേശിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ തീർഥാടകർസഞ്ചാരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകുകയും ചെയ്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം;അഞ്ചു വയസുകാരി മരണപ്പെട്ടു.

ദുബൈയിൽ വച്ചുണ്ടായ റോഡപകടത്തിൽ. വിദ്യാർത്ഥിനി നയോമി മരണ പെട്ടു. അടൂർ മണക്കാല സ്വദേശിയും, എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനുമായ ജോബിൻ ബാബുവിന്റെയും സോബിൻ ജോബിന്റെയും മകൾ, ഷാർജ ഇന്ത്യൻ സ്‌കൂൾ, കെ ജി വൺ വിദ്യാർഥിനിയായ നയോമി മോൾ (5 വയസ്സ്) ഫെബ്രുവരി 23 വെള്ളിയാഴ്ച്ച ഉണ്ടായ റോഡപകടത്തെ തുടർന്ന് മരണപ്പെട്ടു.ഇവർ കുടുംബമായി നാട്ടിൽ പോയി മടങ്ങി വന്ന് ദുബായ് എയർപോർട്ടിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ റാഷിദിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.       …

Read More

കടയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ യുവാവ്  മരണപ്പെട്ടു

കടയ്ക്കലിൽ നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്ന 53 കാരൻ മരണപ്പെട്ടു. കടയ്ക്കൽ കാഞ്ഞിരത്തുമ്മൂട് ഐയിരക്കുഴി സഫീ മൻസിലിൽ 53 വയസ്സുള്ള സഫിയുദീൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെ മരണപ്പെട്ടത്. ഈ കഴിഞ്ഞ ഇരുപതാം തീയതി ഉച്ചയോടുകൂടികടക്കൽ പാറക്കാടു വച്ച് നിയന്ത്രണം വിട്ടു ബൈക്ക് റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു.

Read More

കൊല്ലത്ത് സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലത്ത് സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിന്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

മടത്തറ ശിവൻമുക്കിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടം

മടത്തറ ശിവൻമുക്ക് ജംഗഷന് സമീപമാണ് ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു അപകടം ഉണ്ടായത്. ഒരേ ദിശയിൽ വന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഏറ്റവും മുന്നിൽ വന്ന വാഹനം ബ്രേക്ക് ചെയ്തതാണ് വാഹനങ്ങൾ കൂട്ടി ഇടിക്കാൻ സാഹചര്യം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു.ഒരു വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലാണ്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് ദേശീയ പാതയിൽ കാറുമായി കൂട്ടി ഇടിച്ച്  അപകടം

ദേശീയപാതയിൽ പൊരുന്തമണിലാണ് ഇന്നലെ രാത്രി 10.30 മണിയോടെ ആംബുലൻസും, കാറും തമ്മിൽ കൂട്ടിയിടിച്ചത്. കൊല്ലം, കടക്കൽ ആശുപത്രിയിൽ നിന്നും ഗുരുത്തരാവസ്ഥയിലായ രോഗിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആബുലൻസാണ് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടത്. ആംബുലൻസിൽ സഞ്ചരിച്ചിരുന്ന രോഗിയും,ഡ്രൈവർ ഉൾപ്പെടെ നാലു പേരെ പരുക്കുകളോടെ മറ്റ് വാഹനങ്ങലിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന കിളിമാനൂർ സ്വദേശിയെയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം…

Read More

കിളിമാനൂർ പാപ്പാലയിൽ അപകടം;ഒരാൾ മരിച്ചു. മാലി സ്വദേശി അടക്കം 4 പേർക്ക് പരിക്ക്

സംസ്ഥാനപാതയിൽ തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു.കോട്ടയം ഭാഗത്ത് നിന്നും…

Read More

കടയ്ക്കൽ സ്വദേശി തമിഴ്നാട് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈയ്ക്കടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ ശങ്കർ നഗർ ഗീതാ മന്ദിരത്തിൽ ജയന്റെയും ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) ആണ് മരിച്ചത്. ചെന്നൈയിൽ ഡെക്കറേഷൻ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സഹോദരി ജയശ്രീയു ടെ വിവാഹം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം ജോലി സ്‌ഥലത്തേക്ക് മട ങ്ങിയതാണ് നന്ദു. അപകടം അറിഞ്ഞു ഉടൻ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്നു പോസ്റ്റ്മോർ ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയോടെ ശങ്കർ നഗറിലെ വീട്ടിൽ…

Read More

ചിതറയിൽ വാഹനാപകടം ;കാലിന് ഗുരുതരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിതറ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്.ഒരേ ദിശയിലേക്ക് സഞ്ചരിച്ച വാഹനം ഒരുമിച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വാഹനം വരുന്നത് കണ്ട് ഇടത്തേക്ക് ഇരുചക്ര വാഹനം തിരിച്ചതിനെ തുടർന്ന് മഹീന്ദ്ര ജീപ്പിൽ തട്ടുകയായിരുന്നു . തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളാറവട്ടം സ്വദേശികളാണ് ബൈക്ക് യാത്രികർ എന്നാണ് അറിയാൻ കഴിയുന്നത്. കാലിന് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അമിത…

Read More

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു വാഹനം ഓടിച്ചു ; വൻതുക നാശനഷ്ടം

നിലമേൽ കണ്ണങ്കോട് മദ്യപിച്ചു ചരക്ക് ലോറി ഓടിച്ചു . നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങലിലേക്കും വൈദ്യുത പോസ്റ്റിലും പറമ്പിൽ നിഷാദിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കടയിലേക്കും ഇടിച്ചു കയറി . വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്ന് തടഞ്ഞു കടയ്ക്കലിലേക്ക് വരികയായിരുന്ന മന്ത്രി ജെ.ചിഞ്ചുറാണി സംഭവ സ്ഥലത്ത് വാഹനം നിർത്തി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡ്രൈവറെ പോലീസിന് വിളിച്ച് ഏല്പിച്ചു നിയമ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More
error: Content is protected !!