വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

പാരിപ്പള്ളി വേളമാനൂരിൽ കിണറിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കിണറ്റിൽ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. വേളമാനൂർ മണ്ണയം കോളനിയിൽ തൊടിയിൽ വീട്ടിൽ വേണുവിന്റെ മകൻ വിഷ്ണു (23),മയ്യനാട് മയ്യനാട് ധവളക്കുഴി ഹരിലാൽ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ വിഷ്ണു വീടിന്റെ മുറ്റത്തെ കിണറിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കപ്പി പൊട്ടി കിണറിൽ വീഴുകയായിരുന്നു വിട്ടുകാരുടെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ഫ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരായ ഹരിലാലും കൂടുകാരുംഓടിയെത്തി ഹരിലാൽ കിണറ്റിൽ ഇറങ്ങി രക്ഷിക്കാൻ രക്ഷിക്കാൻ…

Read More

ഓടനാവട്ടത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കടയ്ക്കൽ സ്വദേശി

ഓടനാവട്ടത്ത് കഴിഞ്ഞദിവസം കടത്തിണ്ണയിൽ കണ്ട മൃതദേഹം കടയ്ക്കൽ സ്വദേശിയുടേ തെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദമംഗലം കുമ്പളം ചരുവിളപുത്തൻ വീട്ടിൽ 53 വയസ്സുള്ള രാജുകുമാർ (പൂക്കട ഉണ്ണി-) ആണ് മരിച്ചത്. മുൻപ് കടയ്ക്കലിലും തുടർന്ന് വെമ്പായത്തും പൂക്കട നടത്തുകയായിരുന്നു. നാലുദിവസമായി കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഓടനാവട്ടം ടൗണിലെ കടത്തിണ്ണയിലാണ് മൃതദേഹം കണ്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കൊട്ടാരക്കരയിലുള്ള മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരിക്കാം മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച…

Read More

ഭാരതന്നൂരിൽ എഎസ്ഐ സുൽഫത്ത് അന്തരിച്ചു.

ഭരതന്നൂര്‍ ധര്‍ഭവിള കളിയില്‍ വീട്ടില്‍ സുല്‍ഫത്ത്(51) അന്തരിച്ചു. കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ ആയിരുന്നു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, ബാഡ്ജ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹജ്ജ് വോളണ്ടിയറായും പ്രവര്‍ത്തിച്ചു. സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിലുമുള്ള പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു  മരണം. വെളളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം താജ് എല്‍പി. സ്‌കൂളിലും കുടുംബ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചു….

Read More

മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണു, 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടക്കലില്‍ തലയില്‍ ചക്ക വീണ് 9 വയസ്സുകാരി മരിച്ചു. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികളെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി: കുവൈത്തിൽ അബ്ബാസിയയിലെ സ്വാദ് റസ്റ്റോറന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സിംഗ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജും ഭാര്യ ബിൻസിയുമാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞു. സൂരജ് ജാബർ ഹോസ്പിറ്റലിലും ബിൻസി ഡിഫെൻസ് ആശുപത്രിയിലുമാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലാൻഡിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ ഇതിനോടകം നാട്ടിലേക്ക് അയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Read More

ഹൃദയാഘാതം; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി, തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ (27) ആണ് മരിച്ചത്. കുവൈത്തിലെ മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. പിതാവ്: മനോഹരൻ. മാതാവ്: മിനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Read More

ജീവനൊടുക്കി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

പാലക്കാട് മണ്ണൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. മണ്ണൂർ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ഗാനമേളയ്ക്ക് പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു

Read More

കടയ്ക്കലിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞയാൾ മരണപ്പെട്ടു.

കടയ്ക്കലിൽ ഇരു ചക്രവാഹനത്തിന് കുറുകെ കാട്ടുപന്നിചാടിയതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്നയാൾ മരണപ്പെട്ടു. കോവൂർ ചരുവിള പുത്തൻവീട്ടിൽ 54 വയസ്സുള്ള ബാബുവാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ബാലചന്ദ്രൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഇൻസ്റ്റാഗ്രാം റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരണപ്പെട്ടു.

റീൽസ് താരം വാഹനാപകടത്തിൽ മരണപ്പെട്ടു.മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 6.30ഓടെയാണ് അപകടം നടന്നത്.

Read More

കല്ലറ പത്ര ഏജൻ്റ് കുഴഞ്ഞു വീണ് മരിച്ചു

പത്ര ഏജന്റ് കുഴഞ്ഞു വീണ് മരിച്ചു. മാതൃഭൂമി മാടൻകാവ് ഏജന്റ് കല്ലറ മിതൃമ്മല കോണത്തുമുക്ക് ശ്രീ  വത്സത്തിൽ 47 വയസുള്ള സി.ജി.ഗുലാബ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഭാര്യ: പി.വി.പ്രീജ. മക്കൾ: ജി.പി.ഗായത്രി, ജി.പി.ഗാഥ

Read More
error: Content is protected !!