ഭരതന്നൂര്‍ ധര്‍ഭവിള കളിയില്‍ വീട്ടില്‍ സുല്‍ഫത്ത്(51) അന്തരിച്ചു. കേരളാ പൊലീസില്‍ കമ്മ്യുണിറ്റി പൊലീസ് വിഭാഗത്തില്‍ എഎസ്ഐ ആയിരുന്നു.
മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍, ബാഡ്ജ് എന്നിവ ലഭിച്ചിട്ടുണ്ട്. ഹജ്ജ് വോളണ്ടിയറായും പ്രവര്‍ത്തിച്ചു. സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫന്‍സിലുമുള്ള പരിശീലനങ്ങള്‍ക്കും നേതൃത്വം നൽകിയിട്ടുണ്ട്. ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം.
വെളളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച മൃതദേഹം താജ് എല്‍പി. സ്‌കൂളിലും കുടുംബ വീട്ടിലും പൊതു ദര്‍ശനത്തിന് വച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ്, പാങ്ങോട് എസ്എച്ച്ഒ. ജെ. ജിനേഷ്, എസ്‌ഐ. വിജിത്.കെ.നായര്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാരം. പിതാവ് അബ്ദുല്‍ഹമീദ്, മാതാവ് നുസൈഫാ ബീവി. മക്കള്‍. അമന്‍ അബ്ദുളള.(കെ ഫോണ്‍), അമന്‍ യാസീന്‍ (മെഡിക്കല്‍ വിദ്യാര്‍ഥി) സഹോദരങ്ങള്‍. ബെനസീര്‍, ഷൈമ, ഷൈജ.
ഭാരതന്നൂരിൽ എഎസ്ഐ സുൽഫത്ത് അന്തരിച്ചു.

Subscribe
Login
0 Comments
Oldest