ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം . ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

Read More

ചിതറയിൽ യുവാവ് മരത്തിൽ നിന്ന് വീണ് ഗുരുതര പരിക്ക്

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. തോല് ഓടിക്കാനായി പ്ലാവിൽ കയറിയ യുവാവാണ് മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത് . ചിതറ കോത്തല സ്വദേശി ദീപക് 27 നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട് . യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ മതിരയിൽ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം;പ്രതികൾ പിടിയിൽ

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് സംഭവം നടന്നത്.മതിര തോട്ടുമുക്ക് താമസിക്കുന്നമംഗലത്ത് പുത്തൻവീട്ടിൽമോഹനൻ മകൻ 37 വയസ്സുള്ളഷിജു വിനെയുംമതിര തോട്ടുമുക്ക് താമസിക്കുന്ന വിനയം വീട്ടിൽഗിരീഷ് കുമാറിൻറെ ഭാര്യ വിനീതഎന്നിവരെയാണ് അയൽവാസികളായമതിര തോട്ടുമുക്ക്താമസിക്കുന്നആനന്ദഭവൻ വീട്ടിൽ70 വയസ്സുള്ള സോമനും അയാളുടെ 35 വയസ്സുള്ള മകൻ ആനന്ദു ചേർന്ന് വാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഷിജുവിന്റെ വീട്ടുകാരും സോമന്റെ വീട്ടുകാരും തമ്മിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വഴി തർക്കം നിലനിന്നിരുന്നു.കഴിഞ്ഞ ദിവസം ഷിജുവിന്റെ സഹോദരിയുടെ മകളുടെ കല്യാണത്തിനായി എല്ലാവരും പോയിരുന്ന…

Read More

ചിതറ ഉണ്ണിമുക്കിൽ സ്കൂട്ടിയിൽ നിന്നും തെറിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു

പാരിപ്പള്ളി – മടത്തറ റോഡിൽ ഉണ്ണിമുക്ക് ജംഗ്ഷനിലാണ് തിങ്കൾ രാവിലെ 9.30 മണിയോടെ അപകടം സംഭവിച്ചത്. സൂര്യകുളം – ഉണ്ണിമുക്ക് റോഡിൽ നിന്ന് ഉണ്ണിമുക്ക് ജംഗ്ഷനിൽ വന്ന് പേഴുംമൂട്ടിലേക്ക് പോകും വഴിയാണ് ഉണ്ണിമുക്ക് ജംഗ്ഷനിൽ സ്കൂട്ടിയുടെ പിറകിൽ യുവതിയ്ക്ക് ഒപ്പം ഇരുന്ന പേഴുംമൂട് സ്വദേശി ഷാഹിദ (52) തെറിച്ച് റോഡിലേക്ക് വീണു ഗുരുതരമായ പരിക്കേറ്റത്. ഷാഹിദയുടെ കാലിനാണ് ഗുരുതമായി പരിക്കേറ്റത്. ഉടൻ തന്നെ നാട്ടുകാർ ഓടികൂടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്നും ഷാഹിദ യെ…

Read More

ചിതറ തെറ്റിമുക്കിൽ യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചിതറ തെറ്റിമുക്ക് മുള്ളാണിപച്ച മിനി ഭവനിൽ 24 വയസുകാരി വിദ്യയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്തത് ഭർത്താവും വിദ്യയും വാടകയ്ക്ക് താമസിച്ചു വന്ന വീട്ടിലാണ് യുവതി തൂങ്ങി മരിച്ചത്. വിദ്യ ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ചിത്രങ്ങൾ ഭർത്താവിന് അയച്ചു കൊടുത്തിരുന്നു രണ്ട് വയസ്സുള്ള കുഞ്ഞിനെ മാതാവ് കൂടിയായിരുന്നു വിദ്യ നിരന്തരം ഭർത്താവ് വിദ്യയെ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പുതുശ്ശേരിയിൽ വീട് കുത്തി തുറന്ന് മോഷണം;2പവനോളം സ്വർണവും 30,000 രൂപയും അപഹരിച്ചു

ചിതറ പുതുശ്ശേരി ഷാജി മൻസിലിൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്. സലീമിന്റെ മതവും ഭാര്യയും മക്കളുമാണ് വീട്ടിൽ താമസം . സലീം വിദേശത്താണ്. വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത് സലീമിന്റെ മറ്റൊരു ബന്ധുവാണ്. ആളില്ലാത്ത വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട ബന്ധു വന്നുനോക്കുമ്പോൾ വീട് കുത്തി തുറക്കപ്പെട്ട നിലയിൽ ആയിരുന്നു . ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന…

Read More

ചിതറയിൽ കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

ഇന്ന് വൈകുന്നേരം 5 അര മണിക്ക് ആണ് ആട് കിണറ്റിൽ വീണത്മൂന്ന് മാസം പ്രായമായ ആടാണ് വീണത് . കിണറ്റിൽ ഓക്സിജൻ കുറവ് ആയതിനാൽ ഓക്സിജൻ സിലണ്ടർ ഉൾപ്പെടെ ഉപയോഗിച്ച് ആണ് കടയ്ക്കൽ ഫയർഫോഴ്‌സ് കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപെടുത്തിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ വേങ്കൊട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിതറ വേങ്കോട് സുബീഷിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് . തിരക്കാഥാകൃത്തും സംവിധായകനുമായ സുരേഷ് വെങ്കോടിൻ്റെ മകനാണ് സുബീഷ്. ചടയമംഗലം ജയകുമാർ ടയർ കടയിലെ ജീവനക്കാരനായിരുന്നു ആയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഒറ്റക്കണ്ണുമായി ചിതറയിലെ ഹൈമാക്‌സ് ലൈറ്റ്; പ്രതിഷേധം അറിയിച്ചു യുവജനങ്ങൾ

ചിതറ ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിട്ട് മാസങ്ങൾ ഏറെയായി. ലക്ഷങ്ങൾ മുടക്കി പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പലതും നശിച്ചു പോകലിന്റെ വക്കിലാണ്. കൃത്യമായ ഇടവേളകളിൽ കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഫണ്ട് ഇങ്ങനെ നഷ്ട്ടമാകുന്നത് എന്ന് ചിതറയിലെ യുവാക്കൾ പറയുന്നത്. ചിതറയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റ് ചിതറ ജംഗ്ഷനിൽ മുഴുവൻ പ്രകാശം പകർന്ന് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. എന്നാൽ ഇന്ന് ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. ഈ ലൈറ്റിന്…

Read More

ചിതറ കല്ലുവെട്ടാം കുഴിയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിതറ കല്ലുവെട്ടാംകുഴി സ്വദേശി ശശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ  ശശിയെ കാണാൻ ഇല്ലായിരുന്നു . വീട്ടുകാർ അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരികയാണ് നാട്ടുകാർ കിണറ്റിൽ വീണ് മരിച്ച നിലയിൽ ശശി(67)നെയാണ് കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ശശിയുടെ  അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ ആണ്  മരിച്ചു കിടന്നത്. വീട്ടുകാർ കിണറ്റിൽ…

Read More
error: Content is protected !!