fbpx

കോട്ടുക്കൽ സ്വദേശി എഴുതിയ  കവിതാ സമാഹാരത്തിന്റെ കവർപേജ് പ്രകാശനം നടന്നു

യുവ എഴുത്തുകാരനായ ഭരത് കോട്ടുക്കലിന്റെ പ്രഥമ കവിത സമാഹാരമായ ‘തുരുത്തുകളിൽ വേലിതീർക്കുന്നവർ’ എന്ന കവിത സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം കൊല്ലം എഴുത്തു കൂട്ടത്തിന്റെ വാർഷിക സമ്മേളനത്തിൽ വെച്ചു ആകാശവാണി അസി.ഡയറക്ടർ മുഖത്തല ശ്രീകുമാർഅനീഷ്.കെ.അയിലറയ്ക്ക് നൽകി പ്രകാശനം ചെയ്തു.യുവ കവിത പുരസ്‌കാര ജേതാവും, അഭിഭാഷകനും, പരിശീലകനും, പ്രഭാഷകനും കൂടിയാണ് ഭരത് കോട്ടുക്കൽ. കൊല്ലം എഴുത്തുകൂട്ടം പ്രസിഡന്റ്‌ അനീഷ് കെ അയിലറ അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. മുരളി സ്വാഗതം ആശംസിച്ചു. കൊല്ലം എഴുത്തുകൂട്ടം സെക്രട്ടറി പ്രീത ആർ…

Read More

കോട്ടുക്കലിൽ വയറുവേദനയെ തുടർന്ന് 11 കാരൻ മരണപ്പെട്ടു

അഞ്ചൽ കോട്ടുക്കലിൽവയറുവേദനയെ തുടർന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 11കാരൻ മരണപ്പെട്ടു.കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് മീനു ദമ്പതികളുടെ മകൻ 11വയസ്സുള്ള വൈഷ്ണവ് ആണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് SAT ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആലംകോട് ഭാഗത്ത് വച്ചു മരണപെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു. ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ…

Read More

കോട്ടുക്കൽ നിസ്കാര പള്ളിയിൽ മോഷണം

നിസ്കാര പള്ളികളിൽ നിന്നും ഇൻവെർട്ടർ ബാട്ടറികൾ മോഷണം പോവുന്നതായി പരാതി.കഴിഞ്ഞ ദിവസം ഉച്ചക്ക് ആനപ്പുഴയ്ക്കൽ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള കോട്ടുക്കൽ ടൌൺ നിസ്കാര പള്ളിയിലെ ഇൻവെർട്ടർ ബാറ്ററിയാണ് മോഷണം പോയത്.കൃത്യമായ പ്ലാനിങ് ഓടെ സർവീസ് എന്ന വ്യാചേനയും പകൽ സമയങ്ങളിൽ ആളില്ലാത്ത സമയം നോക്കി പള്ളിക്കകത്ത് കയറുകയും ബാറ്ററി മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്യുകയാണ്. ദിവസവും ഓരോ പള്ളി കേന്ദ്രീകരിച്ച് ബാറ്ററികൾ മോഷ്ടിച്ച് കൊണ്ടേയിരിക്കുന്നു. ചടയമംഗലം മേടയിൽ നിസ്കാര പള്ളി, നിലമേൽ വാഴോട് നിസ്കാര പള്ളി,പുളിമൂട് നിസ്കാര പള്ളി,…

Read More

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കോട്ടുക്കൽ ശങ്കരപുരം ശ്രീ തീർത്ഥം വീട്ടിൽ 38 വയസ്സുള്ള രതീഷ് എന്നയാളെ ചടയമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും…

Read More

19 കുപ്പി വിദേശ മദ്യവുമായി കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം പോലീസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിദേശമദ്യം അനധികൃതമായി കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ കൃഷ്ണപിള്ളയുടെ മകൻ രാജേഷിനെ (41) ആയൂരിൽ വച്ച് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്നും 19കുപ്പികളിലായി 9ലിറ്റർ മദ്യം കണ്ടെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.കേസ് അന്വേഷണത്തിന് ചടയമംഗലം പോലീസ് സ്റ്റേഷനിലെമനോജ്, (എസ്ഐ) ഗോപകുമാർ (എസ്ഐ) ജോൺ മാത്യു (എഎസ്ഐ ) സിജിലേഷ് (സിപിഒ) അജിത്ത്…

Read More

ATM കവർച്ച പ്രതിയെ കടയ്ക്കൽ പോലീസ് പിടികൂടി തെങ്കാശി പൊലീസിന് കൈമാറി

കോട്ടുക്കൽ സ്വദേശി രാജേഷിനെയാണ്  കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ തമിഴ്നാട് പോലീസ് കൊണ്ടുപോയത് . തെങ്കാശിയിലെ ATM  തകർത്തു പണം കവരാൻ ശ്രമിച്ചതിനാണ് പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശിയിൽ എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച  അഞ്ചൽ കോട്ടുക്കൽ സ്വദേശിയെ കടയ്ക്കൽ പോലീസ് പിടികൂടി തമിഴ്നാട് പോലീസിനു കൈമാറി. കോട്ടുക്കൽ നെടുപുറം കൃഷ്ണവിലാസത്തിൽ 40 വയസ്സുള്ള രാജേഷാണ് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 7 മണിയോടെആളൊഴിഞ്ഞ ഭാഗത്തെ തെങ്കാശിയിലെ ATM ൽ കയറുകയും മോഷണ ശ്രമം നടത്തുകയായിരുന്നു. ATM മിഷൻ…

Read More

കോട്ടുക്കൽ ഗവ : എൽ പി എസിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

കോട്ടുക്കൽ : അന്താരാഷ്ട്ര പ്രീപ്രൈമറിയായ വർണ്ണ കൂടാരം പദ്ധതി ” ശ്രീ എൻ കെ പ്രേമ ചന്ദ്രൻ (എം പി ) ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ അനികുമാർ എസ് അധ്യക്ഷനായ ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ശ്രീമതി സിന്ധു സി എസ് സ്വാഗതം പറഞ്ഞു.സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച പത്ത് ലക്ഷം രൂപയാണ് ഇതിന് വിനിയോഗിച്ചത്. പ്രസ്തുത ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ സജി തോമസ്പദ്ധതി വിശദീകരണവും, റിപ്പോർട്ട് ശ്രീമതി ജലജകുമാരിഅമ്മയും നിർവഹിച്ചു.ബി….

Read More