Headlines

കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചു

കടയ്ക്കൽ ആനപ്പാറയിൽ തലക്കടിയേറ്റ് 58 കാരൻ മരിച്ചുആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്രാത്രി 7 മണിയോടെ രാജുവുമായി വാക്ക് തർക്കം ഉണ്ടാകുകയും ഇരുകൂട്ടരും തമ്മിൽ അടിപിടികൂടുകയുംശശിക്ക് തലക്കടിയേൽക്കുകയും ചെയ്തു ശശിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചു .മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും ശശി മരിച്ചു രാജു ഒളിവിലാണ്

Read More

ചടയമംഗലത്ത് മദ്യപിക്കുന്നതിനിടെ  54 കാരനെ സുഹൃത്ത് കൊലപ്പെടുത്തി

ചടയമംഗലത്ത് മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് 54കാരൻ കൊല്ലപ്പെട്ടു കൊലപാതകംനടത്തിയയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു ചടയമംഗലം പോരേടം മാടൻനട പാറവിള വീട്ടിൽ 54 വയസ്സുള്ള നൗഷാദ് ആണ് കൊല്ലപ്പെട്ടത്. കൊല നടത്തിയതിരുവനന്തപുരം വട്ടപ്പാറ.കരകുളം ചെറുവേലിക്കോണത്തു വീട്ടിൽ ദിജേഷിനെയാണ് ചടയമംഗലം പോലീസ് അറെസ്റ്റ്‌ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടുകൂടി ചടയമംഗലം ബീവറേജിന് സമീപത്തുള്ള അടഞ്ഞുകിടക്കുന്ന കള്ള് ഷാപ്പിന്റെ രണ്ടാം നിലയിലേക്ക്‌ കയറുന്ന സ്റ്റെയറിന്റെ ഇടനാഴിയിലിരുന്ന മദ്യപിക്കുകയായിരുന്ന നൗഷാദും ദിജേഷും തമ്മിൽതർക്കം ഉണ്ടാവുകയും.നൗഷാദിനോട് ദിജേഷ് പൈസ ആവശ്യപ്പെടുകയും പോക്കറ്റിൽ…

Read More

കടയ്ക്കൽ സീതാമണി കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ടു

കടയ്ക്കൽ പുതുക്കോണം സീതാ മന്ദിരം വീട്ടിൽ വിക്രമൻ ഭാര്യ സീതാമണിയെ വീട്ടിൽ കയറി സ്വർണഭാരണങ്ങൾ കവർന്നു ഇടികല്ല് കൊണ്ട് തലക്കടിച്ചു കൊന്ന കേസിൽ വെഞ്ഞാറമൂട് തൈക്കാട് കെ പി ഹൗസിൽ റഹീമിനെ (57) കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീനദാസ്‌. ടി. ആർ വെറുതെ വിട്ടു. 2018 ൽ ആണ് കേസിന് ആസ്പദമായ സംഭവം. കടയ്ക്കൽ പോലീസ് കേസെടുത്തു കുറ്റപത്രം ഹാജരാക്കിയ പ്രോസക്യൂഷൻ കേസിൽ 54 സാക്ഷികളെ വിസ്‌തകരിച്ചു. സീതാമണിയെ മകൾ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ…

Read More

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം പ്രതി ഐസക് കീഴടങ്ങി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാലിനിയെ ഐസാക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാൾ ഫേസ്ബുക്കിൽ ലൈവും ഇട്ടു. ലൈവിൽ ശാലിനിക്കെതിരെ പല ആരോപണങ്ങളും ഐസക് ഉയർത്തുന്നുണ്ട്. ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് വിവരം. ഭാര്യക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പിണങ്ങിപ്പോയ ശേഷം അമ്മയോടൊപ്പം കഴിയുകയായിരുന്നു ശാലിനിയെന്ന് ഐസക്…

Read More

വാക്ക് തര്‍ക്കം;  ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു.

ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന്‍ കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന്‍ രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Read More

മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു;സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ ആണ് ഈ അരും കൊല നടന്നത്. പോത്തൻകോട് സ്വദേശി ഷെഫീന (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 14 ന് സഹോദരന് ദന്തൽ ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ സഹോദരനും സഹോദരിയും ചേർന്ന് അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുക്കുന്നത്. ഷെഫീനയുടെ മാതാപിതാക്കൾ ഇന്ന് വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷെ ഫീന കട്ടിലിനു താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി…

Read More

ചിതറയിൽ മുൻ വൈരാഗ്യത്തേ തുടർന്ന് യുവാവിനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി

ചിതറ തുമ്പമൺതൊടി കാരറകുന്നിൽ മുൻ വൈരാഗ്യത്തെ തുടർന്ന് കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ സുജിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്നേ ദിവസവും അടുത്ത ദിവസം പകലുമായി കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് പിടികൂടിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസ് പ്രതികളെ കടയ്ക്കൽ കോടതിയിൽ…

Read More

ചിതറ പ്ലവറയിൽ 43 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സൂചന

കഴിഞ്ഞ ദിവസം ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് നിഗമനം.മരണപ്പെട്ട രാജേഷിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞപ്പോൾ ആണ് തലയോട്ടിഉൾപ്പെടെ പൊട്ടൽ ഉള്ള നിലയിലും മറ്റ് അടിയേറ്റ പാടുകളും കണ്ടെത്തുകയും തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്. ചിതറ പ്ലാവറ രാജേഷ് ഭവനിൽ 43 വയസ്സുള്ള രാജേഷിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ മുറിക്കുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സയന്റിഫിക് ഉദ്യോഗസ്ഥരുൾപ്പടെഎത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ ഏതാനം…

Read More

ചിതറയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയത്; പ്രായപൂർത്തിയാകാത്തവൻ ഉൾപ്പെടെ

ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനാണ് കൊല്ലപ്പെട്ടത്. ചിതറ കാരറ സ്വദേശികൾ ആയിട്ടുള്ള ലാലു എന്ന് വിളിക്കുന്ന ബിജു,വിജയ്, , തുമ്പമൺതൊടി സ്വദേശി വിവേക്,,മടത്തറ മേച്ചേരി സ്വദേശി സത്യജിത്ത്,പ്രായപ്പൂർത്തിയാകാത്ത 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടുകൂടി കാരറ ചരിപ്പുറത്തുള്ള റോഡിനോട് ചേർന്നുള്ള റബ്ബർപുരയുടെ മുന്നിൽനിൽക്കുകയായിരുന്ന കൊല്ലപ്പെട്ട സുജിനേയും സുഹൃത്ത് അനന്തുവിനെയും അതുവഴി വന്ന സത്യജിത്തും,വിവേകുംചേർന്ന് അസഭ്യം വിളിക്കുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന് സത്യജിത്തും വിവേകും തിരികെ പോവുകയും…

Read More

ചിതറ തുമ്പമൺതൊടിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു . മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക് , സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ്…

Read More
error: Content is protected !!