Headlines

കടയ്ക്കലിൽ പതിനൊന്ന് കാരിയെ പീഡിപ്പിച്ച മുപ്പത്തിനാലുകാരൻ അറസ്റ്റിൽ

കടയ്ക്കൽ പാങ്ങലുക്കാട് സൗപർണികയിൽ പ്രദീപാണ് അറസ്റ്റിലായത്.വെൽഡിങ് തൊഴിലാളിയായ ഇദ്ദേഹം കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായാണ് വിവരം. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി . അവിടെ നടന്ന പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. ഉടൻ കടയ്ക്കൽ പോലീസിൽ പരാതി നൽകി .പരാതിയിൽ കേസ് എടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ വർഷങ്ങൾക്ക് ശേഷം പിടികൂടി

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ പോയ പ്രതിയെ 10 വർഷത്തിനുശേഷം കടയ്ക്കൽ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന നെടുങ്കാട് ശാസ്ത്രി നഗറിൽ TC 54/530 അനീഷ് കുമാറാണ് പിടിയിലായത്. 2014-ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ അനീഷ് കുമാർ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കടയ്ക്കൽ എസ് എച്ച് ഒ എസ് ബി പ്രവീൺ എസ്പെഐമാരായ രാകേഷ്, റസൽ രാജ്, സിപിഒമാരായ രാജേഷ്, സജിൻ, അൻസർ, അൻഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 2008 ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിലെ പ്രതി 16 വർഷത്തിനുശേഷം അറസ്റ്റിൽ

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ 2008 രജിസ്റ്റർ ചെയ്ത ബലാൽസംഗം കേസിലെ പ്രതിയായ തിരുവനന്തപുരം കൊന്നിയൂർ പൂവച്ചൽ ഇട്ടിവിള വീട്ടിൽ മുജീബ് റഹ്മാനാണ് പിടിയിലായത്പ്രതി കൃത്യത്തിന് ശേഷം ഒളിവിൽ പോകുകയായിരുന്നു പ്രതി പല വിലാസങ്ങളിൽ മാറി താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി കടയ്ക്കൽ പോലീസ് സ്റ്റേഷൻ SHO പ്രവീൺ SB യുടെ നേതൃത്വത്തിൽ SI രാകേഷ് RR cpo മാരായ അനൂപ് അരുൺ ആൻസർ സജിൻ എന്നിവരുടെ…

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും റൂട്ട് മാർച്ച് നടത്തി

ലോക സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ മേഖലകളിൽ സി ആർ പി എഫും പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പ്രശ്ന ബാധിത മേഖലകളിലാണ് പ്രധാനമായും ഇത് പോലെ റൂട്ട് മാർച്ചും മറ്റും സംഘടിപ്പിക്കുന്നത്. കടയ്ക്കൽ ടൗൺ കുമ്മിൾ എന്നിവിടങ്ങളിലാണ് ഇന്ന് വൈകിട്ട് റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. ക്രമസമാധാന നില വിലയിരുത്തലും മറ്റുള്ളവർക്ക് വേണ്ട മുൻകരുതലുമാണ് പ്രധാന ലക്ഷ്യം കൊട്ടാരക്കര ഡി വൈ എസ് പി ,കടയ്ക്കൽ ചടയമംഗലം പൊലീസ് സ്റ്റേഷനിലെ…

Read More

കടയ്ക്കൽ GVHSS വിദ്യാർഥിനി ലക്ഷ്മിയ്ക്ക് ബസ്റ്റ് യൂത്ത് പാർലമെന്റേറിയൻ പുരസ്ക്കാരം.

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിമുഖത്തിൽ 2023-24 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ/ എയിഡഡ്, സ്കൂ‌ൾ/ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച യൂത്ത് മോഡൽ പാർലമെന്റ് മത്സരങ്ങളിൽ ബസ്റ്റ് യൂത്ത് ആയി കടയ്ക്കൽ GVHSS ലെ ലക്ഷ്മി എ എൽ തെരഞ്ഞെടുക്കപ്പെട്ടു. പ്ലസ് ടു വിദ്യാർത്ഥിനിയാണ് ലക്ഷ്മി. കടയ്ക്കൽ ചിങ്ങേലി ഇടയിലഴികത്ത് വീട്ടിൽ ഐ അനിൽ കുമാറിന്റെയും,ലിവി യുടെയും മകളാണ് ലക്ഷ്മി.വിദ്യാർത്ഥികൾക്കിടയി ൽ ജനാധിപത്യബോധം, ഭരണഘടനാമൂല്യങ്ങൾ, പാർലമെന്ററി സംവിധാനത്തിന്റെ പ്രവർത്തനം എന്നിവ സംബന്ധിച്ച അറിവ് നൽകുന്നതിനുള്ള ഒരു വേദിയാണ് യൂത്ത് മോഡൽ…

Read More

കടയ്ക്കൽ പള്ളിമുക്കിൽ മോഷണം; കടയ്ക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു

കടയ്ക്കൽ പള്ളിമുക്ക് ഫൗസി സൂപ്പർ മാർക്കറ്റിലാണ് മോഷണം നടന്നത്. മുഖത്ത് കൂടി ചാക്ക് കൊണ്ട് മറച്ചാണ് ഇവർ മോഷണം നടത്തിയത് . സൂപ്പർമാർക്കറ്റിന്റെ പുറകിലത്തെ വാതിൽ തകർത്താണ് മോഷ്ടക്കൾ അകത്ത് കയറി മോഷണം നടത്തിയത് രണ്ട് പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം വെളുപ്പിന് മൂന്ന് മണിയോടെ സൂപ്പർ മാർക്കറ്റിൽ ചാക്ക് കൊണ്ട് മുഖം മറച്ചു കയറുകയായിരുന്നു. സൂപ്പർ മാർക്കറ്റിൽ സൂക്ഷിച്ചിരുന്ന 12000 രൂപ നിലവിൽ മോഷണം പോയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ മറ്റെന്തെങ്കിലും കളവ് പോയിട്ടുണ്ടോ…

Read More

കടയ്ക്കൽ സ്വാമിമുക്ക് യുവാവ് ഇലക്ട്രിക് പോസ്റ്റിന് ഇടയിൽ അകപ്പെട്ടു

കടയ്ക്കൽ സ്വാമിമുക്ക് ഇന്ത്യൻ ഓയിൽ പമ്പിന് സമീപം യുവാവ് ഇലക്ട്രിക് പോസ്റ്റുകൾക്കിടയിൽ അകപ്പെട്ടു അപകടം. 38 വയസുള്ള ഷൈജു  ഇലക്ട്രിക് പോസ്റ്റുകൾ ഇട്ടിരുന്നതിന് മുകളിൽ  കിടക്കുകയായിരുന്നു . ഇതിനിടെ മറിഞ്ഞു പോസ്റ്റുകൾക്ക് ഇടയിൽ വീഴുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് യുവാവിനെ രക്ഷാപ്രവർത്തനം നടത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്

Read More

കടയ്ക്കലിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു

കഴിഞ്ഞദിവസം രാത്രിയിൽ സുഹൃത്തിനൊപ്പം ബൈക്കിൽ കടയ്ക്കൽ നിന്നും വീട്ടിലേക്ക് പോകും വഴി ബൈക്ക് നിയന്ത്രണം വിട്ട്   യുവധാര വായനശാല യുടെ കെട്ടിടത്തിൽ ഇടിച്ചു  അപകടം സംഭവിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ മനീഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്ത് ബിജീഷിനെ  പരിക്കുകളോടെ കിംസാറ്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചികിത്സയ്ക്ക് ശേഷം  ഡിസ്‌ചാർജ് ചെയ്തു

Read More

കല്യാണം കഴിപ്പിച്ച് നൽകണം എന്ന് കടയ്ക്കൽ പോലീസിൽ പരാതി നൽകിയുവാവ്; വിവാഹം കഴിക്കാൻ തയ്യാറെന്ന് ആലഞ്ചേരി സ്വദേശിനി

കഴിഞ്ഞ മാസം മണ്ണൂർ സ്വദേശിയായ അനിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ ഒരു പരാതി നൽകിയിരുന്നു . തന്നെ വിവാഹം കഴിപ്പിച്ച് നൽകണം എന്നായിരുന്നു യുവാവ് പരാതി നൽകിയത്. ഈ പരാതി സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രധാന മാധ്യമങ്ങളിൽ പോലും വാർത്തയായി വരുകയും ചെയ്തു. ഈ യുവാവിനെ വിവാഹം കഴിക്കാൻ തയ്യാറായി അഞ്ചൽ ആലഞ്ചേരി സ്വദേശിനി എത്തിയിരിക്കുന്നു. ആലഞ്ചേരി സ്വദേശിനി ഷീജയാണ് അനീഷിനെ വിവാഹം കഴിക്കാൻ തയ്യാറായത്. അഞ്ചലിൽ പ്രവർത്തിച്ചു വരുന്ന ന്യൂസ് കേരളം എന്ന ഓൺലൈൻ മധ്യമത്തിലൂടെയാണ്…

Read More

ലോകയുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം

റഷ്യയിലെ സോച്ചിയിൽ ഇന്നലെ ആരംഭിച്ച ലോകയുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം. കടയ്ക്കൽ ചാണപ്പാറസ്വദേശിയായ മുഹമ്മദ്‌നിജിൻഎൻ. വൈദ്യനും ഭാര്യ അഞ്ജുവുമാണ് തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ കീഴിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത 10 പേരുൾപ്പെട്ട സംഘത്തിൽ ഉള്ളത്. തിരുവനന്തപുരം റഷ്യൻ ഹൗ സിലെ ഇന്തോ-റഷ്യൻ യൂത്ത് ക്ലബ്ബിന്റെപ്രവർത്തകരാണ് ഇരുവരും. കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾതമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുവാനുള്ള വേദിയാണ് വേൾഡ് യൂത്ത്ഫെസ്റ്റിവൽ.മന്ത്രിജെ.ചിഞ്ചുറാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ വൈസ്പ്രസിഡന്റുമാണ്‌ മുഹമ്മദ്നിജിൻ എ…

Read More
error: Content is protected !!