
ലഹരി ഉപയോഗിച്ച് ബഹളം വച്ചു; ചോദിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച ആറംഗ സംഘം പിടിയിൽ
കോട്ടയം: പൊലീസുകാരെ ലഹരി സംഘം ആക്രമിച്ചു. പാലാ കടപ്ലാമറ്റത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച് വഴിയിൽ കിടന്ന് ബഹളം വെയ്ക്കുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘത്തെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ്…