
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മടത്തറ കൊല്ലായി സ്വദേശിയായ 14 വയസുകാരൻ മരണപ്പെട്ടു
ഇരുചക്രവാഹനംമറിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മടത്തറ കൊല്ലായിൽ കോങ്കലിൽ പടിഞ്ഞാറേ ചരുവിള പുത്തൻ വീട്ടിൽ മുരളിയുടെ മകൻ സൂരജ് (14) ആണ് മരിച്ചത്. മടത്തറ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 1നു പുലർച്ചെ കടയ്ക്കൽ സ്വാമിമുക്കിൽ ആണ് അപകടം നടന്നത്. ബൈക്കിനു പിന്നിൽ ഇരുന്നു യാത്ര ചെയ്ത സൂരജ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് സജിലിനും പരുക്കുണ്ട്. പാരിപ്പള്ളി…