പിങ്ക് ഫ്രോക്കുകൾ എ.കെ.എം.ൽ വിടർന്നപ്പോൾ

തെക്കോമന്തെ ഹില്ലി അഥവാ പിങ്ക് ഫ്രോക്ക് ഏയ്ഞ്ചൽ എന്നറിയപ്പെടുന്ന ചെടി വളവുപച്ച എ.കെ.എം . പബ്ലിക് സ്കൂളിൽ നിറയെ പൂത്തു. ഓസ്ട്രേലിയയാണ് ഈ ചെടിയുടെ ജന്മദേശം. പൂക്കൾ കണ്ടാൽ പിങ്ക് ഫ്രോക്കിട്ട മാലാഖക്കുഞ്ഞുങ്ങളാണെന്നു തോന്നും.അതുകൊണ്ടാണ് ഈ ചെടിക്ക് പിങ്ക് ഫ്രോക്ക് എയ്ഞ്ചൽ എന്ന് ചില നാട്ടിൽ വിശേഷിപ്പിക്കുന്നത്. പ്രത്യേക പരിചരണവും ശ്രദ്ധയുമുള്ളതു കൊണ്ടാണ് വനാന്തരങ്ങളിൽ  കണ്ടുവരുന്ന ഈ ചെടിയെ നാട്ടിൽ വളർത്തിയെടുക്കുന്നതിനു കഴിഞ്ഞത്.

Read More

കോട്ടുക്കൽ വയലാ സ്കൂളിൽ ബസ്സിൽ നിന്നിറങ്ങവെ പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ കൂട്ടംകൂടി ആക്രമിച്ചു

വയല വി വി എം ജി എച്ച് എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളെയാണ് പ്ലസ് വിദ്യാർത്ഥികൾ കൂട്ടം കൂടി ആക്രമിച്ചത് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണ്സംഭവം. പ്ലസ് വൺ വിദ്യാർഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിൽ ഏറെ നാളുകളായി തർക്കം നിലനിന്നു വരികയായിരുന്നു. മുൻപ് പ്ലസ് വൺ വിദ്യാർത്ഥികൾ സ്കൂളിൽ ധരിച്ചു കൊണ്ട്വരുന്ന ഉടുപ്പിന്റെ കൈയുടെ വണ്ണം കൂട്ടിക്കൊണ്ട് വന്നത് പ്ലസ് ടു വിദ്യാർത്ഥികൾ ചോദ്യംചെയ്തതായും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും പോലീസിൽ കേസ്…

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും; അനന്തപുരിക്ക് ഇനി ആഘോഷനാളുകൾ

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ പത്തുമണിക്ക് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടു വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 44 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന നൃത്തശിൽപത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങിൽ അരങ്ങേറും. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കാനെത്തുന്നത്. ഹയർ…

Read More

കടയ്ക്കൽ മേഖലയിൽ സ്കൂൾ ഇലക്ഷനിൽ വൻ മുന്നേറ്റം നടത്തി കെ എസ് യു

കടയ്ക്കൽ മേഖലയിൽ രണ്ട് സ്കൂൾ യൂണിയൻ പിടിച്ച് കെ എസ് യു.SNHSS ചിതറയിലും , GHSS ചിതറയിലുമാണ് കെ എസ് യു യൂണിയൻ പിടിച്ചത് . CP ഹയർ സെക്കൻഡറി സ്‌കൂൾ കുറ്റികാടും, കുമ്മിൾ HSS ലും , ചിങ്ങേലിയും എസ് എഫ് ഐ യൂണിയൻ നേടി . SNHSS ചിതറ പത്തിൽ പത്തും നേടിയപ്പോൾ, GOVT HSS ചിതറയിൽ ചെയർമാൻ, സ്കൂൾ ലീഡർ ഉൾപ്പടെ സീറ്റുകൾ നേടി യൂണിയൻ കെ എസ് യു പിടിച്ചു..ചെയർമാൻ മുഹമ്മദ്…

Read More

GHSS ചിതറ സ്‌കൂളിന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം

98.45 % വിജയം നേടി ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാടിന് അഭിമാനമായി. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3 കുട്ടികൾ മാത്രമാണ് പരാജിതരായത്. 190 കുട്ടികളും വിജയിച്ചു കൊണ്ട് 98.45 % വിജയമാണ് കൈവരിച്ചത്. 26 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി.

Read More

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ

സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ട‌റുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ് 12നു തുടങ്ങുക. ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലം ജില്ലയിൽ 82 സ്കൂളുകൾ ലഹരി സംഘങ്ങളുടെ പിടിയിലെന്ന് ഇന്റലിജൻസ് വിഭാഗം

എക്‌സൈസ്  വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൊല്ലം ജില്ലയിൽ 82 സ്‌കൂളുകൾ മയക്കുമരുന്ന് വിൽപന സംഘത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടുണ്ട്. ഇന്റലിജൻസ് വിഭാഗം എക്സൈസിന് റിപ്പോർട്ട് കൈമാറി.ഇത്രയും സ്കൂളുകൾ ‘പ്രശ്ന ബാധ്യത’മെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഈ സ്കൂൾ പരിസരങ്ങൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാക്കി. കഴിഞ്ഞ വർഷം 28 സ്കൂളുകൾ ആണ് . ലിസ്റ്റിൽ ഉണ്ടായിരുന്നത്. കുട്ടികൾക്ക് ലഹരി വസ്തുക്കൾ വേഗം ലഭിക്കാൻ സാധ്യതയുള്ള സ്കൂൾ പരിസരങ്ങൾ, പുകയില ഉൽപ്പന്നങ്ങളും  മറ്റ് ലഹരി വസ്തുക്കളും പിടികൂടിയ കേസിൽ ഉൾപ്പെട്ട കടകൾക്ക് സമീപത്തെ…

Read More