കൊല്ലായിൽ ഇലവുപാലം സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് മർദനം; ബിജെപി RSS പ്രവർത്തകർ പിടിയിൽ
ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഗണഗീതം പാടിയത് ചോദ്യം ചെയ്ത സിപിഐഎം പ്രാദേശിക നേതാവിന് ആർഎസ്എസ് -ബിജെപി പ്രവർത്തകരുടെ ക്രൂര മർദനം. ഇലവുപാലത്ത് ഇന്നലെ രാത്രിയാണ് സംഭവം. സിപിഐഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാനിനെയാണ് ക്രൂരമായി മർദിച്ചത്. സംഭവത്തിൽ ആറ് ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഷാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. ഇലവുപാലം കൊല്ലയിൽ അപ്പൂപ്പൻ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ചല്ലിമുക്ക് ജംഗ്ഷനിൽ നടത്തിയ ഗാനമേളയിൽ ഗണഗീതം പാടിയതാണ് സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തത്….


