fbpx

ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനും സി പി ഐ എം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയുമായ ത്വാഹയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനകാരനും മടത്തറ ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയുമായ ഇലവുപാലം ആർ ടി മൻസിലിൽ ത്വാഹ ( 27 ) യെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ തിരുവനന്തപുരം മേനം കുളത്ത് നിന്നും മഹാഗണി ബ്ലോക്ക് നമ്പർ പതിനഞ്ചിൽ താമസിക്കുന്ന വിവേക് (പക്രു) ( 25) നെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു .

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7 മണിയോടെ ഇലവുപാലം ജംഗ്ഷനിൽ വച്ചാണ് വിവേക് മാരകായുധം ഉപയോഗിച്ച് ത്വാഹയെ
വെട്ടിയത് . വ്യാഴാഴ്ച ലോഡിങ് തൊഴിലാളി കളുമായി വിവേക് തർക്കത്തിൽ ഏർപ്പെട്ടിരിന്നു .

ത്വാഹ എത്തിയാണ് ഈ പ്രശ്നം പരിഹരിച്ചത് . ഇതിന്റെ വൈരാഗ്യത്തിൽ രാത്രിയിൽ ബൈക്കിൽ ഇലവുപാലം ജംഗ്ഷനിലേക്ക് വരികയായിരുന്ന ത്വാഹയുടെ ബൈക്ക് തടഞ്ഞ് നിർത്തി വിവേക് തലയ്ക്ക് വെട്ടുകയായിരുന്നു . ഒഴിഞ്ഞു മാറിയതിനാൽ ചെവിയിലും തോളിലുമാണ് വെട്ടേറ്റത് .
പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x