വർക്കലയിൽ ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു

വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി കിളിമാനൂർ പറണ്ടക്കുഴി സ്വദേശിയായ യുവാവ് മരിച്ചു. തട്ടത്തുമല പറണ്ടക്കുഴി തടത്തരികത്ത് വീട്ടിൽ ഹരിശങ്കർ ആണ് മരിച്ചത്. ഇന്നലെ രാത്രി 9.20 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ വർക്കല ഫയർഫോഴ്‌സ് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല പിതാവ്: ജയകുമാർ .മാതാവ്: അജിതകുമാരി.സഹോദരൻ: ജയശങ്കർ ( കേരള പോലീസ്)സംസ്കാരം ഇന്ന് (6/5/24) ഉച്ചക്ക്…

Read More

വർക്കലയിൽ പ്ലസ് ടൂ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി

വർക്കലയിൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(18) നെയാണ് കാണാതായത്. കടൽ തീരത്തു ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്‌സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല പാപനാശം ഇരുമ്പ് നടപ്പാലം അപകടാവസ്ഥയിൽ

ക്ഷേത്രക്കുളത്തിന് സമീപത്തുനിന്നും ഒഴുകിയെത്തി കടലിൽ പതിക്കുന്ന തോടിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഇരുമ്പു പാലത്തിലെ കൈവരികൾ തുരുമ്പെടുത്ത് നശിച്ചിട്ട് മാസങ്ങൾ പിന്നിടുകയാണ്….. ലോക വിനോദസഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള വർക്കല ബീച്ചിൽ അവധി ദിവസങ്ങളിൽ ഉൾപ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ദിവസവും എത്തുന്നത്….. വർക്കല നഗരസഭയും ടൂറിസം വകുപ്പും മുൻകൈയെടുത്ത് വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ രീതിയിൽ നടക്കുവാൻ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ നടത്തണമെന്നാണ് വിനോദസഞ്ചാരികളുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം…… ജില്ലയിലെ പ്രധാന ബീച്ചായ പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന…

Read More

വർക്കലയിൽ തമിഴ്നാട് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തമിഴ്നാട് തെങ്കാശി കാശിധർമ്മം സ്വദേശി മണികണ്ഠനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വർക്കല പുന്നമൂട് പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കൾ സംഭവസ്ഥലത്ത് എത്തി വർക്കല പോലീസ് നടപടിക്രമങ്ങൾ ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല വടശ്ശേരി കോണത്ത് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ തീപിടുത്തം

വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരി കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ടെക്സ് വാലി കിഡ്സ് ആൻഡ് മെൻസ് വെയർ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്….. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇരുനിലകളിലായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഉള്ളിൽ നിന്നും പുകയും ഉയരുന്നത് കണ്ട കാൽനടയാത്രക്കാർ ബഹളം വെച്ചതിന് തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നത് മൂലം ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു….. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ കല്ലമ്പലം വർക്കല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ്…

Read More

വർക്കലയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

ഇരുചക്ര വാഹനത്തിൽ സ്വകാര്യ ബസ് ഇടിച്ച് അഞ്ചുതെങ്ങ് സ്വദേശിനി കൊല്ലപ്പെട്ടു. അഞ്ചുതെങ്ങ് കായിക്കര കോവിൽതോട്ടം വൃന്ദാവനത്തിൽ പ്രതിഭ എം (44) ആണ് കൊല്ലപ്പെട്ടത്. രാവിലെ 5:30 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കോവിൽതോട്ടത്തുനിന്ന് വർക്കലയിലേക്ക് പോകും വഴി വർക്കല റെയിൽവേ സ്റ്റേഷൻ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നേഴ്സിംഗ് പഠിക്കുന്ന മകളെ വർക്കല നിന്നും ട്രെയിൻ കയറ്റിവിടുവാൻ പോകവേയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ നിന്നും അമിത വേഗതയിൽ പാഞ്ഞുവന്ന KL16 G 4559 വർക്കല ആറ്റിങ്ങൽ വെഞ്ഞാറമൂട്…

Read More

വർക്കല കനാലിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വർക്കലയിൽ യുവാവിൻറെ മൃതദേഹം കണ്ടെത്തി. തൊടുവേ കനാലിന് സമീപത്തെ വീടിനടുത്താണ് മൃതദ്ദേഹം കണ്ടെത്തിയത്. തൊതുവേ സ്വദേശിയായ സുഭാഷിന്റേതാണ് (40) മൃതദേഹം.ഇന്ന് രാവിലെ 11 മണിയോടെയാണ് പരിസരവാസികൾ മൃതദേഹം കണ്ടെത്തുന്നത്.വർക്കല പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ ആരംഭിച്ചു ന്യൂസ് ബ്യൂറോ വർക്കല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കല കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു

വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടയിൽ വിദേശി മുങ്ങിമരിച്ചു. രണ്ട് മാസത്തിനിടെ എട്ടോളം പേരാണ് മുങ്ങി മരിക്കുന്നത് ഇംഗ്ലണ്ട് പൗരനാണ് പാപനാശം കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ലൈഫ് കാർഡുകൾ രക്ഷിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഭതൃഗൃഹത്തിലേക്ക് പോയ യുവതിയെ കാണാനില്ലെന്ന് പരാതിയുമായി മാതാപിതാക്കൾ

വർക്കല തൊട്ടിപ്പാലം സ്വദേശി നൗഷാദിൻ്റെ മകൾ 25 വയസ്സുള്ള ജീനയെയാണ് ഇക്കഴിഞ്ഞ മാർച്ച് 27ആം തീയതി മുതൽ വർക്കലയിൽ നിന്നും കാണാതായത്…..മേൽവട്ടൂർ പുല്ലുവിള സ്വദേശി ഷമീറുമായി ഏഴ് മാസങ്ങൾക്ക് മുമ്പാണ് ജീനയുടെ വിവാഹം കഴിഞ്ഞത്….. മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞിരുന്ന ജീന ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി രാവിലെ ഭർത്താവിൻറെ മാതാപിതാക്കളെ കാണുവാൻ പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്….. നേരം ഏറെ വൈകിട്ടും യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഭതൃ വീട്ടിലും എത്തിയിട്ടില്ല എന്നുള്ള വിവരം…

Read More

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക് സ്വദേശിയായ 36 വയസ്സുള്ള വൈശാഖ്  ആണ് മരിച്ചത്.  ഉച്ചയ്ക്ക് 1. 25 ന് കൊല്ലം ഭാഗത്തേക്ക് പോയ കൊച്ചുവേളി – യശ്വന്തപൂർ എക്സ‌്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത് റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടയിലാവാം അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!