fbpx

പൂയപ്പള്ളി സ്വദേശികളായ പ്ളസ് ടു വിദ്യാര്‍ഥികള്‍ മരിച്ച നിലയില്‍

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ കൊട്ടാരക്കരപൂയപ്പള്ളി സ്വദേശികളായ പ്ലസ് ടു വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി.പൂയപ്പള്ളി മൈലോട് ദേവനികേതം വീട്ടിൽ ദേവനന്ദ (17),അമ്പലംകുന്ന് ചെങ്ങൂർ തെക്കുംകര വീട്ടിൽ ഷഹിൻഷാ(17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കായലിൽ പൊങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.വ്യാഴാഴ്ച മുതൽ ഇരുവരെയും കാണാതായിരുന്നു.കൊട്ടാരക്കരയിലെ സ്കൂളിൽ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളായിരുന്നു ഇവർ.മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലേക്ക് മാറ്റി.മരണ കാരണം വ്യക്തമായിട്ടില്ല.

Read More

നാടിന് അഭിമാനമായി കല്ലറ പാങ്ങോട് കെ വി യു പി എസ് സ്കൂളിലെ കുരുന്നുകൾ

കടയ്ക്കൽ ശ്രീ പച്ച ശശിധരൻ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അൻപ തോളം സ്കൂളുകളെ പിന്നിലാക്കി കൊണ്ടാണ് പാങ്ങോട് കെ വി യുപിഎസ്സ്കൂളിലെ കുട്ടികൾ ഒന്നാമതെ ത്തി ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂൾ വിദ്യാർത്ഥിനികളായ അമ്‌ന അൻസാർ, അസ്ന ഫാത്തിമ, ഫൈസ ഫാത്തിമ, പൂജിത, അനന്യ വിനയൻ എന്നി മിടുക്കികളാണ് ഈ വിജയത്തിന്റെ അമരക്കാർ.

Read More

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അപേക്ഷകൾ സ്വികരിച്ചുകൊള്ളുന്നു

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കുന്നതാണ്.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ രക്ഷിതാക്കളുടെ  വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാത്ഥികൾക്ക്  സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ AICTE അംഗീകാരമുള്ള  എഞ്ചിനീയറിംഗ് കോളേജിലേക്കു വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്റ്ററി, മാത്‍സ് എന്നി വിഷയങ്ങളിൽ 45% മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ…

Read More