കിളിമാനൂരിൽ വാഹനാപകടം കടയ്ക്കൽ സ്വദേശി മരണപ്പെട്ടു

കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ സ്വദേശി വിഷ്‌ണു( 31 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെ എംസി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. കിളിമാനൂർ ഭാഗത്ത് നിന്ന് നിലമേൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കിൽ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷൻ കാർ വിഷ്ണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്‌വിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു‌വിന്റെ ബൈക്ക് പൂർണമായും തകർന്നു. കിളിമാനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു…

Read More

ചടയമംഗലം എംസി റോഡിൽ കെഎസ്ആർടിസി ബസും മാരുതികാറും കൂട്ടിയിടിച്ച് അപകടം

ചടയമംഗലം:- ആയൂരിൽ നിന്നും വന്ന കാറും കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സുമാണ് കൂട്ടിയിടിച്ചത്.കാറിൽ സഞ്ചരിച്ച രണ്ടുപേരുടെ നില ഗുരുതരം. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്കാറിന്റെ മുൻവശം പൂർണമായും തകർന്ന സ്ഥിതിയിലാണ്.നിലവിൽ ഈ പ്രദേശത്ത് പലതവണയും വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്. യാതൊരുവിധ സൈൻ ബോർഡുകളും നിലവിൽ ഇതുവരെ അവിടെ സ്ഥാപിച്ചിട്ടില്ല എന്നതാണ് നാട്ടുക്കാർ ആരോപിക്കുന്നത് ചടയമംഗലം രജിസ്ട്രേഷൻ പരിധിയിൽ നിലമേൽ ദീപു വിലാസത്തിൽ ശ്യാമളകുമാരി എന്നവരുടെ പേരിലാണ് വാഹനം.ഇരുവരും നിലമേൽ വെള്ളാംപാറ സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം

Read More

പുനലൂർ ആര്യങ്കാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ലോറിയുമായി കൂട്ടിയിടിച്ച് അപകടം

ആര്യങ്കാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് സിമന്റ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ധനപാലനാ(56)ണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലുമണിയോടെയാണ് ആര്യങ്കാവ് ചെക്ക്പോസ്‌റ്റിന് സമീപത്ത് അപകടമുണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തമിഴ്‌നാട് ക്ഷേത്രത്തിലേക്ക് പോയ ബസിലേക്ക് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വന്ന…

Read More

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ആലപ്പുഴ…

Read More

ആയൂർ എംസി റോഡിൽ കാറും ബൈക്ക് തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

ആയൂർ എംസി റോഡിൽ കാറും ബൈക്ക് തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. ആയുർ ചെറുവക്കൽ വെള്ളാവൂർ വീട്ടിൽ 19 വയസുള്ള എബിനാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8 മണിയോടുകൂടിആയൂർ SBI ബാങ്കിന് സമീപം Mc റോഡിൽ ആണ് അപകടം നടന്നത്. കോട്ടരക്കരയിൽ നിന്നും ആയൂരിലേക്ക് വരുകയായിരുന്ന കാർ ആയൂരിൽ നിന്നും ചെറുവക്കലിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽകൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനെ ഉടനെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Read More

പാലോട്ട് നടന്ന വാഹനാപകടത്തിൽ യുവ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

പാലോട് പെരിങ്ങമ്മല റോഡിലെ പാപ്പനംകോട് ഇന്ന് വൈകുന്നേരം സ്വകാര്യബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലോട് കാട്ടിലക്കുഴി സ്വദേശിയും ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്തനുമായ കാർത്തിക്ക് (29) മരണപ്പെട്ടു ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പാലോട് സ്റ്റാൻഡിലെ ജീപ്പ് ഡ്രൈവറും, തുടർന്ന് ഇതേ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറുമായിരുന്നു കാർത്തിക്ക്.പോലീസിൽ ജോലിക്ക് കയറിയിട്ട് അധികനാൾ ആയിട്ടില്ല.

Read More

കിഴക്കുംഭാഗത്ത് വാഹനാപകടം ; അപകടം നടത്തിയ വാഹനം നിർത്താതെ പോയതിനെ തുടർന്ന് വാഹനം പിന്തുടർന്ന് പിടികൂടി

കിഴക്കുംഭാഗത്ത് വാഹനാപകടം നിർത്താതെ പോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. 7.30 ഓടെയാണ് അപകടം ഉണ്ടായത് . കാറിനെ ലോറി മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തുടർന്ന് ലോറി നിർത്താതെ കടന്ന് പോകുകയായിരുന്നു. ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു . വാഹനം ഓടിച്ച ഡ്രൈവറെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Read More

കടയ്ക്കൽ കഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടം മടത്തറ ശിവൻമുക്ക് സ്വദേശി മരണപ്പെട്ടു

കടയ്ക്കൽ കാഞ്ഞിരത്തുമൂടിന് സമീപം വാഹനാപകടത്തിൽ മടത്തറ ശിവന്മുക്ക് സ്വദേശിയായ 19 വയസുകാരൻ മരണപ്പെട്ടു. ജീപ്പും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. മോഹനവിലസത്തിൽ 19 വയസുകാരനായ അദ്വൈത് ആണ് മരണപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലും എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ബൈക്കിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു

Read More

ചിതറ മുള്ളിക്കാട് അജ്ഞാതവാഹനം ഇടിച്ച് യുവതിക്ക് പരിക്ക്

കടയ്ക്കൽ: ചിതറയിൽ  അജ്ഞാത വാഹനം ഇടിച്ച് യുവതിക്ക് പരിക്കേറ്റു.  മുള്ളിക്കാട് കോയിപ്പള്ളി കോളനിയിൽ മീര (18) യ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് – കൊല്ലായിൽ റോഡിൽ മുള്ളിക്കാട് ജംഗ്ഷന് സമീപംകഴിഞ്ഞ ദിവസം വൈകിട്ട് 5 നായിരുന്നു സംഭവം. വീട്ടിൽ നിന്നും മുള്ളിക്കാട് ജംഗ്ഷനിലേക്ക് പോകുമ്പോൾ കൊല്ലായിൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ മീരയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.  പരിക്കേറ്റ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പോലീസ് കേസ് എടുത്തു. നിരീക്ഷണ…

Read More

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ച് അപകടം ; എം സി റോഡിൽ ഒരു മണിക്കൂറോളം ഗതാഗത കുരുക്ക്

സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍…

Read More
error: Content is protected !!