
എംഡിഎംഎ യുമായി വിൽപ്പനയ്‌ക്കെത്തിയ യുവാവ് പാങ്ങോട് പോലീസിന്റെ പിടിയിൽ
ബംഗളൂരുവിൽ നിന്നും എംഡിഎംഎ യുമായി വിൽപ്പനയ്‌ക്കെത്തിയ യുവാവ് പാങ്ങോട് പോലീസിന്റെ പിടിയിലായി.കല്ലറ മിതൃമ്മല ഡേവിഡ് കോട്ടേജിൽജോബിൻ (22) ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ജോബിൻ 4.680 ഗ്രാം എം ഡി എം എ യുമായി വിൽപ്പനയ്ക്കായി മോട്ടോർസൈക്കിളിൽ വരുമ്പോൾ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.