fbpx

കരവാളൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരി അന്തരിച്ചു

കരവാളൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരി രശ്മി (42) അന്തരിച്ചു. കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിഞ്ഞു വരുകയായിരുന്നു.കമുകുംചേരി ചിറ്റാശ്ശേരി സ്വദേശിനിയാണ്. മൃതദേഹം (തിങ്കൾ) രാവിലെ കരവാളൂർ പഞ്ചായത്ത് ഓഫീസിൽ 8 മണി മുതൽ 10 മണി വരെ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരം മാർത്താണ്ഡം ഭർത്യ ഗൃഹത്തിൽ അഞ്ചുമണിക്ക് സംസ്ക്കാരം നടത്തും. ഭർത്താവ് :മഹേഷ്.മക്കൾ:അർജുൻ കൃഷ്ണ, ആദിത് കൃഷ്ണ,അനന്തകൃഷ്ണൻ

Read More

അതിക്രമിച്ചു കയറി മരം മുറിച്ചു സ്ഥലമുടമയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നൽകേണ്ടത് 10 ലക്ഷം

തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ കള്ളക്കേസ് നൽകിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നൽകിയത്. പരാതിയിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം 8-ാം വാർഡിൽ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തികൾ നടത്തിയത്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ…

Read More

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിക്കും ,വിജ്ഞാപനമിറക്കാൻ കേന്ദ്രസര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി

തെരഞ്ഞെടുപ്പടുക്കവേ ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കൂലി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. കൂലി കൂട്ടി വിജ്ഞാപനമിറക്കാൻ കേന്ദ്ര ​ഗ്രാമീണ വികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് കേന്ദ്രം കമ്മീഷന്‍റെ അനുമതി തേടിയത്. ഏഴ് ശതമാനം വരെ കൂലി കൂട്ടി ഒരാഴ്ചയ്ക്കകം കേന്ദ്രം വിജ്ഞാപനം ഇറക്കിയേക്കും. ഏപ്രിൽ ഒന്നു മുതലാകും കൂലി വർദ്ധനവ് നിലവിൽ വരിക. കഴിഞ്ഞ വർഷം മാർച്ചില് കേരളത്തിലെ തൊഴിലുറപ്പ് കൂലി 311 രൂപയിൽനിന്നും 22…

Read More

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു. നഗരൂർ നെടുംമ്പറമ്പ് എം ആർ ഭവനിൽ റീന (50)യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ റീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നെടുംമ്പറമ്പ് കാള കുളത്തിനു സമീപത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ജോലിക്കിടെ വെള്ളം കുടിക്കാൻ പോകുമ്പോൾ സമീപത്ത് ചാലിൽ കിടന്ന പന്നി റീനയെ ആക്രമിക്കുകയായിരുന്നു. റീനയുടെ വയറ്റിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയക്രമത്തിൽ മാറ്റം

കേരളത്തിൽ വർദ്ധിച്ചു വരുന്ന ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ 3 മണി വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥവകുപ്പും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പു നൽകി. ഈ സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്ക്  തേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

വിതുരയില്‍ തേനീച്ചയുടെ കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ടാണ് സംഭവം.17 പേർ അടങ്ങുന്ന തൊഴിലുറപ്പ് സംഘത്തിനെ ജോലിക്കിടെ തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഗുരുതമായി പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വിതുര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുമ്മിൾ ഗ്രാമപഞ്ചായത്തിൽ തരിശ് നിലങ്ങളിൽ നെൽക്കൃഷിയു ടെ ഭാഗമായുള്ള വിത്തിടൽ നടന്നു

കുമ്മിൾ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും സംയോജിച്ചു നടപ്പിലാക്കിയ തച്ചോണം വാർഡിലെ തരിശ് നിലം നെൽകൃഷിക്കായി അനുയോജ്യമാക്കുകയും ആയതിന്റെ വിത്തിടീൽ ചടങ്ങ് ബഹു. കുമ്മിൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ കെ മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ ശ്രീ എസ് രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ ചടയമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി…

Read More

തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണം: തൊഴിലാളിക്ക് പരിക്ക്

ചെങ്ങന്നൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. നാലാം വാർഡിൽ ചാങ്ങമല ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ വെൺമണി ചെറുകുന്നിൽ മണിക്കാണ്(46) പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. ജോലി ചെയ്തിരുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന കാട്ടിൽ പതിയിരിക്കുകയായിരുന്ന പന്നിയാണ് ആക്രമിച്ചത്. കാട്ടുപന്നി മണിയുടെ നേർക്കു ചാടി ആക്രമിക്കുകയായിരുന്നു 22 ലധികം തൊഴിലാളികളാണ് ഇവിടെ ജോലിക്കുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ പന്നി ഓടിപ്പോയി. മണിയെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട്, ആലപ്പുഴ വണ്ടാനം…

Read More

ചിതറയെ കേര സമ്പന്നമാക്കാൻ ഒരുങ്ങി ചിതറ ഗ്രാമപഞ്ചായത്തിന്റെ “കേര സമൃദ്ധി” പദ്ധതി

ചിതറ : ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന “കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി “യുടെ ഭാഗമായി ഗുണമേന്മയുള്ള 10000 കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐറിസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. എസ്. രാജേന്ദ്രൻ നിർവഹിച്ചു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.എം.എസ് മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഗ്രാമപഞ്ചായത്ത്…

Read More

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന് ആരോപണം ; അന്വേഷണത്തിന് ഉത്തരവിട്ട് JPC

മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടത്തോടെ മുങ്ങിയെന്ന പരാതിയിൽ അന്വേഷണം. കുമ്മിൾ പഞ്ചായത്തിലെ തൊഴിലാളികളെക്കുറിച്ചാണ് ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റ് റും ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയും അന്വേഷണം തുടങ്ങിയത്. രാ ഷ്ട്രീയ പാർട്ടികളുടെ പരിപാടിക്ക് ഉൾപ്പെടെ പോയ തൊഴിലാളികളാണു വെട്ടിലായത്. കുമ്മിൾ പഞ്ചായത്തിലെ പ്രതിപക്ഷ മെം സർമാരായ ചിലർ പരാതി നൽകി യിരുന്നു. ആനപ്പാറ വാർഡിൽ ഉൾപ്പെടെയാണു തൊഴിലാളികൾ മസ്റ്റ് റോളിൽ ഒപ്പിട്ട ശേഷം പോയത്. മുങ്ങിയ ദിവസത്തെ വേതനം തൊഴിലാളികൾ…

Read More