അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം

അഞ്ചലിൽ കെഎസ്ആർടിസി ബസിൽ തീപിടുത്തം. തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്തേക്ക് പോയ ബസിലാണ് ഡീസൽ ചോർന്ന് തീപിടിച്ചത്. പുക ഉയർന്നതോടെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ബസിന് പിന്നാലെ എത്തിയ ബൈക്ക് യാത്രികരാണ് ബസിൽ തീപടരുന്നത് കണ്ടത്. ഉടൻ തന്നെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്

Read More

അരിപ്പ വേങ്കൊല്ലയിൽ വീട്ടിലെ ഗ്യാസിൽ തീപിടുത്തം ; വീട് മുഴുവനായി കത്തി നശിച്ചു

അരിപ്പ വേങ്കൊല്ലയിൽ ഗ്യാസിലേക്ക് തീ പടർന്ന് വീട് മുഴുവൻ കത്തി നശിച്ചു. ബ്ലോക്ക് നമ്പർ 189 താന്നിമൂട്ടിൽ വീട്ടിൽ തുളസിയുടെ വീടാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ ഷെഡിൽ വിളക്കിൽ നിന്നും തീ പടരുകയാണ് ആദ്യം നടന്നത്. തുടർന്ന് അത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും തീ അണക്കാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ തീ ഗ്യാസിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു വീട് പൂർണമായും തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നില്ല. ആർക്കും പരിക്കുകളും ഇല്ല എന്നാണ് അറിയാൻ കഴിയുന്ന…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ തീ പിടിത്തം

ചിതറ കല്ലുവെട്ടാംകുഴിയിൽ തീപിടിത്തം ,തീ നിയന്ത്രണ വിധായമാക്കാൻ നാട്ടുകാർ ശ്രമിക്കുന്നുണ്ട്. വൻതോതിൽ തീ പടർന്നിരുന്നു , ഫയർഫോഴ്‌സിനെ വിവരം അറിയിച്ചെങ്കിലും കുളത്തൂപ്പുഴയിലാണ് കടയ്ക്കൽ യൂണിറ്റിലെ ഫയർഫോഴ്‌സുകൾ എന്നാണ് അറിയാൻ കഴിയുന്ന വിവരം. നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല 1

Read More

കുറക്കോട് അനോട്ട്കാവ് പള്ളി പുരയിടത്തിൽ തീപ്പിടിത്തം

ചിതറ കുറക്കോട് വാർഡിലെ അനോട്ടുകാവ് മുസ്‌ലിം ജമാഅത്തിൻറെ ജമാഅത്തിൻ്റെ റബ്ബർ പുരയിടത്തിലാണ് തീപിടിത്തമുണ്ടായത്.ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. തീ ആളികത്തുന്നത് പ്രദേശവാസികൾ കാണുകയും ജമാഅത്ത് പരിപാലന സമിതി അംഗംങ്ങളും, നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു . റബ്ബർ പുരയിടത്തിൻ്റെ 2 തട്ട് പൂർണമായും കത്തിനശിച്ച നിലയിലാണ്.

Read More

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ വെന്തുമരിച്ചു

പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വ- റൻസ് ഏജൻസിയുടെ ഓഫീസിൽ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. മരിച്ചവരിൽ ഒരാൾ ഇവിടത്തെ ജീവനക്കാരിയായ വൈഷ‌- യാണ്. മരിച്ച രണ്ടാമത്തെ സ്ത്രീയെ തിരിച്ചറി- ഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയു- ന്നു. ഇരുവർക്കും 90 ശതമാനത്തിലുമേറെ പൊ ള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ. നഗരഹൃദയഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇരു നില കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട- ത്തിന് കാരണമെന്നാണ്…

Read More

മടത്തറ കൊല്ലായി ഭാഗത്ത് ഇടിമിന്നലേറ്റ് രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു

മടത്തറ കൊല്ലായിൽ ഭാഗത്ത് വേനൽ മഴ ആശ്വാസം മായി . എന്നാൽ മഴയോടൊപ്പം അതിശക്തമായ ഇടി മിന്നലുമാണ് ഉണ്ടായത്. മിന്നലിൽ രണ്ട് തെങ്ങുകൾക്ക് തീ പിടിച്ചു. തീ ശ്രദ്ധിയിൽ പെട്ട പ്രദേശ വാസികൾ ഉടൻ തീ അണച്ചു. കൊല്ലായിലിൽ നിന്ന് ചക്കമല റോഡിൽ ആണ് സംഭവം .

Read More

വർക്കല വടശ്ശേരി കോണത്ത് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ തീപിടുത്തം

വർക്കല കല്ലമ്പലം റോഡിൽ വടശ്ശേരി കോണം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ടെക്സ് വാലി കിഡ്സ് ആൻഡ് മെൻസ് വെയർ സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്….. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി ഇരുനിലകളിലായി പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽ ഉള്ളിൽ നിന്നും പുകയും ഉയരുന്നത് കണ്ട കാൽനടയാത്രക്കാർ ബഹളം വെച്ചതിന് തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നത് മൂലം ഇവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു….. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ കല്ലമ്പലം വർക്കല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ്…

Read More

ചിതറ കിളിത്തട്ട് ചക്കമല ശ്രീ ആയിരവില്ലി ക്ഷേത്ര പരിസരത്ത് വൻ തീ പിടുത്തം

ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ ചക്കമല ശ്രീ ആയിരവില്ലി കുന്ന് ക്ഷേത്ര പരിസരത്ത് ഇന്ന് ഒൻപത് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ തീ നിയന്ത്രണ വിധായമാക്കി.കിളിത്തട്ട് വാർഡ് മെമ്പർ ഷിബുവും അമ്പല കമ്മിറ്റി അംഗങ്ങളും പ്രദേശ വാസികളും സംഭവ സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധായമാക്കുകയായിരുന്നു. ജനവാസ മേഖലയിലേക്ക് എത്തും മുമ്പ് തന്നെ തീ അണച്ചത് കൂടുതൽ നാശനഷ്ടത്തിലേക്ക് എത്തിച്ചില്ല. കടയ്ക്കൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി പരിശോധന നടത്തി. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കുമ്മിൾ കൊണ്ടോടിയിൽ വൻ തീപിടുത്തം

കൊണ്ടോടിയിലെ ശിശു മന്ദിരത്തിനു സമീപത്തെ മിനി എം സി എഫ് യൂണിറ്റിൽ ഇന്നലെ രാത്രിയിൽ നടന്ന തീ പിടുത്തം നിയന്ത്രണവിധേയമായി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ഒടുവിൽ ആണ് തീ അണയ്ക്കാൻ ആയത്. കടയ്ക്കൽ ഫയർസ്റ്റേഷനിൽ നിന്നും രണ്ട് യുണിറ്റ്, പുനലൂരിൽ നിന്നുള്ള ഒരു യൂണിറ്റ് ഫയർ ഇഞ്ചിനുകളും നാട്ടുകാരും ഒപ്പം സമീപത്തെ ഫാത്തിമ ക്രെഷർ, എച് ആൻഡ് പി ക്രഷർ, വിസ്മയ റോക്ക്സ് തുടങ്ങിയവരുടെ നിരവധി ടാങ്കർ വണ്ടികൾ ഒക്കെച്ചേർന്നുള്ള വളരെ വലിയ കൂട്ടായ പരിശ്രമം ആണ്…

Read More

കടയ്ക്കൽ പാങ്ങലുകാട് തീപിടുത്തം

കടയ്ക്കൽ പാങ്ങലുകാട്ടിൽ മെയിൻ റോഡിനു സമീപമുള്ള പുരയിടത്തിലാണ് തീപിടുത്തം ഉണ്ടായത് കടയ്ക്കലിൽ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി തീ അണച്ചു . പുരയിടത്തിന്റെ ഒട്ടുമിക്ക മേഖലയും കത്തി നശിച്ചു. റോഡ് സൈഡിൽ തീ ഇട്ടതാണ് പുരയിടത്തിൽ തീപിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!