Headlines

ചിതറ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്; ഹൈറ്റ് മാക്സ് ലൈറ്റ് വീണ്ടും പ്രകാശിക്കും

ചിതറ ജംഗ്ഷനിൽ നാളുകളായി പ്രകാശിക്കാതിരുന്ന ഹൈറ്റ് മാക്‌സ് ലൈറ്റിന്റെ കേടുപാടുകൾ പരിഹരിച്ചു കൊണ്ട് വീണ്ടും ചിതറയ്ക്ക് വെളിച്ചമേകുന്നു. അനവധി തവണ പരാതിയും പ്രതിഷേധവും വാർത്തകളിലും നിറഞ്ഞിരുന്ന ഒരു മേഖല ആയിരുന്നു .വൈകുന്നേരം 7 മണിമുതൽ ചിതറയിൽ സ്ത്രീകൾക്കോ കിട്ടികൾക്കോ എത്തുവാൻ തന്നെ ബുദ്ധിമുട്ടിൽ ആയിരുന്നു. ചിതറ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ പ്രതിഷേധവുമായി എത്തുകയും . ചുവട് ന്യൂസിലൂടെ പ്രതിഷേധം അറിയിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ലൈറ്റിന്റെ കേടുപാടുകൾ പരിഹരിച്ചുകൊണ്ട് വീണ്ടും ചിതറ പ്രകാശിക്കാൻ പോകുന്നത്.

Read More

ചിതറ മുള്ളിക്കാട് അജ്ഞാതവാഹനം ഇടിച്ച് യുവതിക്ക് പരിക്ക്

കടയ്ക്കൽ: ചിതറയിൽ  അജ്ഞാത വാഹനം ഇടിച്ച് യുവതിക്ക് പരിക്കേറ്റു.  മുള്ളിക്കാട് കോയിപ്പള്ളി കോളനിയിൽ മീര (18) യ്ക്കാണ് പരിക്കേറ്റത്. മുള്ളിക്കാട് – കൊല്ലായിൽ റോഡിൽ മുള്ളിക്കാട് ജംഗ്ഷന് സമീപംകഴിഞ്ഞ ദിവസം വൈകിട്ട് 5 നായിരുന്നു സംഭവം. വീട്ടിൽ നിന്നും മുള്ളിക്കാട് ജംഗ്ഷനിലേക്ക് പോകുമ്പോൾ കൊല്ലായിൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന കാർ മീരയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.  പരിക്കേറ്റ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പോലീസ് കേസ് എടുത്തു. നിരീക്ഷണ…

Read More

ചിതറയിൽ ആരംഭിച്ച മേഖല കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മൊബൈൽ ഒപിയു ആൻഡ് ഐവിഎഫ് മൊബൈൽ ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി ജെ ചിഞ്ചു റാണി നിർവഹിച്ചു

സംസ്ഥാനം പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ പദ്ധതികൾ എല്ലാം നടപ്പിലാക്കി വരികയാണെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ചിതറ മൃഗാശുപത്രിയിൽ മേഖലാ കന്നുകാലി വന്ധ്യത നിവാരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ക്ഷീര ഉൽപാദനത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന് ഒപ്പമോ അതിനു മുകളിലോ ഉൽപാദനക്ഷമതയിലേക്ക് കേരളത്തിന് എത്തേണ്ടതുണ്ട്. നിലവിലുള്ള പശുക്കളിൽ നിന്ന് തന്നെ പാൽ ഉൽപാദനം വർദ്ധിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് അതിനായി പൂർത്തിയാക്കേണ്ടത്. അതിനായി…

Read More

ചിതറ അപ്പൂപ്പൻ കുന്ന് സഞ്ചാരികളെ ആകർഷിക്കുന്നു

ചിതറ പഞ്ചായത്തിലെ അപ്പുപ്പൻകുന്ന് വർക്കല, പെൻമുടി, കുറ്റാലം, പാലരുവി. ജടായു ടൂറിസം എന്നിവിടങ്ങളിൽ എത്തു ന്ന വിദേശ സഞ്ചാരികൾ അപ്പുപ്പൻകുന്നിലും എത്തി പ്രകൃതി സൗന്ദര്യം ആസ്വദിച്ച്മടങ്ങുകയാണിപ്പോൾ. ഇവിടെനിന്നുപെൻമുടിയിലേക്കുൾപ്പെടെ സഞ്ചരിക്കാൻ എളുപ്പമാണ്. വിദേശികളുൾപ്പെടെഎത്തുന്നുണ്ട്. കുന്നിന്റെ ഒരുവശത്ത് ഓയിൽപാം ചിതറ എ‌സ്റ്റേറ്റിന്റെ ഭാഗമാണ്. കുന്നിൻ മുകളിൽ അപ്പുപ്പൻക്ഷേത്രം സന്ദരിശിക്കാനുംഭക്‌തർത്തന്നു. ചിതറ ഐരക്കുഴിയിൽ നിന്നുകുന്നിൽഎത്താം.ജടായു പാറ, പാലരുവി, കുറ്റാലം അപ്പുപ്പൻകുന്ന് എന്നിവ ബന്ധപ്പെടുത്തി ടൂറിസംപദ്ധതിയെകുറിച്ച് നേരത്തെ ആലോചിച്ചി – രുന്നു.

Read More

വൻ ലഹരി വേട്ട ചിതറ ഐരകുഴി സ്വദേശിയും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം : വെള്ളറട പന്നിമലയിൽ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ രണ്ടു പേരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. തഞ്ചാവൂർ സ്വദേശി നിയാസ്,കൊല്ലം ചിതറ ഐരക്കുഴി ഷമീർ മൻസിൽ ഷമീർഖാൻ എന്നിവരെ മൂന്ന് കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്

Read More

വയനാടിന് കൈത്താങ്ങായി ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി

ചിതറ എ പി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ റാഹ ഫാത്തിമ തനിക്ക് 2019 ഡിസംബർ ഏഴാം തീയതി കരീബിയൻ ടീമിൽ നിന്നും സമ്മാനമായി ലഭിച്ച ജമയിക്കൻ ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി വിദ്യാലയത്തിനും ഗ്രാമത്തിനും മാതൃകയായി. സ്കൂൾ ചെയർമാൻ അബ്ദുൽസലാം അവർകളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റാഹയുടെ മാതാവ് ജാസിയ, സീനിയർ പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ്, ഷൈലജ ലത്തീഫ്, വൈസ് പ്രിൻസിപ്പാൾ സമീറ ആർ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു….

Read More

എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ചിതറ പഞ്ചായത്ത് കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടന്നു

ചിതറ: എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ ചിതറ പഞ്ചായത്ത് കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടന്നു. എസ് എച്ച് ആർ ചടയമംഗലം മണ്ഡലം വൈസ് പ്രസിഡൻറ് സുനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ റഹീം പാറത്തോട്ടിൽ സ്വാഗതം ആശംസിച്ചു. ചടയമംഗലം മണ്ഡലം സെക്രട്ടറി ഫൈസൽ നിലമേൽ യോഗം ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശംസകൾ അറിയിച്ചുകൊണ്ട് വനിതാ മണ്ഡലം പ്രസിഡൻറ് ശൈലജ ചിതറ, ബഷീർ പോരേടം, ലിസ്ന എന്നിവർ സംസാരിച്ചു. റാസി മൗലവി നന്ദി രേഖപ്പെടുത്തി. എസ് .എച്ച് ആർ…

Read More

ചിതറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു.

ചിതറ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടനിർമാണം പുരോഗമിക്കുന്നു. വളവുപച്ചയിലാണ്താൽക്കാലിക കെട്ടിടത്തിൽ ചിതറ പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്. വളവുപച്ചചന്തയ്ക്കുള്ളിൽ ചിതറ പഞ്ചായത്ത് താൽക്കാലികമായി നിർമിച്ച കെട്ടിടത്തിലാണ് നിലവിൽപൊലീസ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. ഇതിനോട് ചേർന്ന് പഞ്ചായത്ത് നൽകിയ സ്ഥലത്താണ് പൊലീസ് സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നത്. കടയ്ക്കൽ സ്റ്റേഷൻ വിഭജിച്ചാണ്മലയോര മേഖല കേന്ദ്രീകരിച്ച്ചിതറയിൽ പുതിയ സ്റ്റേഷൻഅനുവദിച്ചത്. സ്ഥലപരിമിതിഉൾപ്പെടെ അസൗകര്യങ്ങൾക്ക്നടുവിലാണ് സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്.മൂന്നുകോടി രൂപചെലവഴിച്ച് അത്യാധുനിക രീതി യിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. എം എസ് മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ചിതറ പഞ്ചായത്ത്…

Read More

ചിതറയിൽ രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തി സംഘംവീട്ടമ്മയെ ആക്രമിച്ചു .പ്രതികൾ ചിതറ പോലീസ് പിടിയിൽ

രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തിയ സംഘംവീട്ടമ്മയെ ആക്രമിച്ചുപ്രതികളെ ചിതറ പോലീസ് പിടികൂടിവാഴപ്പണ കാരിച്ചിറ സ്വദേശികളായ ഫൈസല്‍, ജീവൻ എന്നിവരാണ് അറസ്റ്റിലായത്കൊല്ലം ചിതറയിലാണ് സംഭവം .കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെഓട്ടോറിക്ഷ ഡ്രൈവറായ സുധീഷിനെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ സുധീഷ് സമീപത്തുണ്ടായിരുന്ന കടയിൽ അഭയം തേടി .പിൻതുടർന്ന് എത്തിയ സംഘം വീട്ടമ്മയോട് സുധീഷിനെ ഇറക്കി വിടാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടമ്മ തയ്യാറായില്ല തുടർന്നാണ് ഇവർ രണ്ട് പേരും ചേർന്ന് വീട്ടമ്മയെ ആക്രമിക്കുകയും…

Read More

ചിതറ സ്വദേശിയായ 9 വയസുകാരന് URF നാഷണൽ റെക്കോർഡ്

196 ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഓർത്ത് പറഞ്ഞുകൊണ്ടാണ് ചിതറ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കരസ്ഥമാക്കിയത്. ചിതറ ആനന്ദഭവനിൽ 9 വയസുകാരൻ കർത്തികേയൻ നാടിന് അഭിമാനമായി മാറുന്നത് ഇത് രണ്ടാമത് എന്നാണ് എടുത്തു പറയേണ്ടതാണ്. സുമേഷ് ,ഷിജി ദമ്പതികളുടെ ഏക മകനായ കാർത്തികേയൻ തന്റെ ആറാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്. യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്താണ് ഈ കൊച്ചു മിടുക്കൻ നാഷണൽ റെക്കോർഡ് കാരസ്ഥമാക്കുന്നത്…

Read More
error: Content is protected !!