ലോകത്തിൽ ആദ്യമായി വന്യജാതിചതുപ്പുകൾ ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി മാറുന്നു
ചിതറ ഗ്രാമപഞ്ചായത്ത് ബയോഡേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിപ്പ യിലെ വന്യ ജാതി ചതുപ്പുകളും, ചിതറ കണ്ണൻകോഡ് അപ്പൂപ്പൻ കുന്നും ജൈവവൈവിധ്യ പൈതൃക കേന്ദ്രങ്ങളായി മുൻ രാജ്യസഭാ എംപിയും ഹരിത കേരളം മിഷൻ സംസ്ഥാന കോർഡിനേറ്ററു മായ ഡോ. ടി. എൻ സീമ പ്രഖ്യാപനം നടത്തി. ചിതറ ഗ്രാമപഞ്ചായത്ത് ബിഎംസി ചിതറയിലെ കണ്ണങ്കോട് അപ്പൂപ്പൻ കുന്നിൽ നടത്തിയ ബട്ടർഫ്ലൈ പാർക്കിന്റെ ഉദ്ഘാടന വേദിയിലാണ് പൈതൃക കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തിയത്.. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ…


