ചിതറ ഗ്രാമപ്പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളായ സലീന മഞ്ജു എന്നിവർക്ക് കിട്ടിയ സ്വർണ മോതിരം ഉടമസ്ഥനെ തിരിച്ചേല്പിക്കാനായി ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിലിന്റെ കൈയ്യിൽ ഏൽപ്പിച്ച് മാതൃകയായിരിക്കുകയാണ് ഇവർ.
വളവുപച്ച വാർഡിൽ വാതിൽപ്പടി ശേഖരണത്തിനായി പോകുന്നതിനിടെയാണ് ഇവർക്ക് മോതിരം നഷ്ടപ്പെട്ട രീതിയിൽ കിട്ടുന്നത്. ഉടമസ്ഥനെ കണ്ടെത്താൻ ശ്രമം നടത്തി എങ്കിലും കഴിയാതിരുന്നതിനെ തുടർന്നാണ് ഇവർ പഞ്ചായത്ത് പ്രസിഡന്റിനെ മോതിരം ഏല്പിക്കുന്നതും.