കൊല്ലായിൽ സ്വദേശി ചികിത്സയിൽ കഴിയവേ മരണപ്പെട്ടു
കുളത്തുപ്പുഴയിൽ ചോഴിയക്കോട് മിൽപ്പാലം കല്ലടയാറ്റിൽ കഴിഞ്ഞ ആഴ്ചയിൽ സുഹൃത്തുക്കളുമായി അവധിക്കാലം ആസ്വദിക്കുവാൻ എത്തിയ യുവാക്കളിൽ ഒരാൾ കല്ലടയാറ്റിലേ കയത്തിൽ അകപ്പെട്ടിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷപെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സ തുടരവേ അഹ്സാൻ മരണപ്പെട്ടു. അഹ്‌സാൻ മടത്തറ കൊല്ലായിൽ സ്വാദേശിയാണ്.


