എസ്.സുകുമാരൻ സ്മാരക അവാർഡ്-2024-2025കൊല്ലം വെൺപാലക്കര, ശാരദാവിലാസിനി ഗ്രന്ഥശാലക്ക്
കൊല്ലം ജില്ലയിലെ മോഡൽ വില്ലജ് ലൈബ്രറിയായ ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ രണ്ടാമത് എസ്.സുകുമാരൻ സ്മാരക അവാർഡ്-2024-2025, കൊല്ലം ജില്ലയിലെ വെൺപാലക്കര, ശാരദാവിലാസിനി ഗ്രന്ഥശാലക്ക് സമർപ്പിക്കും. ഗ്രന്ഥശാല രംഗത്തെ മികവുറ്റ പ്രവർത്തനം പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.സലിം പ്രസിഡന്റ് കെ.ബി.മുരളീകൃഷ്‌ണൻ, സന്മാർഗ്ഗദായിനി സ്മാരക വായനശാല പ്രസിഡന്റ് ജെ.സി അനിൽ എന്നിവരടങ്ങിയ ജഡ്‌ജിംഗ് പാനലാണ് അവാർഡിനർഹമായ ഗ്രന്ഥശാലയെ തിരെഞ്ഞെടുത്തത്. 50 പത് വർഷത്തിലധികം ചാണപ്പാറ സൻമാർഗ്ഗദായിനി സ്മാരക വായനശാലയുടെ പ്രസിഡന്റായും…


