കടയ്ക്കൽ കുമ്മിളിൽ പഴകിയ ഇറച്ചി പിടികൂടി

പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് ഇവ പിടികൂടിയത്ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ

Read More

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷൻ വിഭജനം പൂർണ്ണമായും അശാസ്ത്രീയം : പരാതി നൽകി കുമ്മിൾ ഷമീർ

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്‌ ഡിവിഷനുകളുടെ വിഭജനം പൂർണ്ണമായും അശാസ്ത്രീയം. പരാതിയുമായി യൂത്ത് കോൺഗ്രസ്‌ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത്‌ അംഗവും ആയ കുമ്മിൾ ഷമീർ. 15ഡിവിഷൻ ഉണ്ടായിരുന്ന ബ്ലോക്കിൽ പുതുതായി രണ്ട് ഡിവിഷൻ ആണ് കൂടുന്നത്. ചെറുവയ്ക്കൽ, ചിങ്ങേലി എന്നീ പേരുകളിൽ ആണ് ഡിവിഷനുകൾ രൂപീകരിച്ചിരിക്കാൻ കരട് തയ്യാറാക്കിയിരിക്കുന്നത്. ജനസംഖ്യാനുപാതികമയോ സ്വാഭാവിക അതിർത്തികളോ പരിഗണിക്കാതെ രാഷ്ട്രീയ പ്രേരിതമായി തയ്യാറാക്കിയിരിക്കുന്ന കരട് വിജ്ഞാപന പ്രകാരം പല ഡിവിഷനുകളിലും ജനസംഖ്യയിൽ വലിയ അന്തരമാണുള്ളത്. ഡിവിഷനിൽ കൂട്ടി ചേർത്തിരിക്കുന്ന…

Read More

കടയ്ക്കൽ കുമ്മിളിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ 19 കാരൻ മരണപ്പെട്ടു

ചിതറ മതിര തൊട്ടുമുക്ക് അഭിജിത്ത് ഭവനിൽ 19 വയസ്സുള്ള അഭിജിത്താണ് മരണപ്പെട്ടത്. കുമ്മിൾ ശിവപാർവ്വതി ക്ഷേത്രത്തിലെ കുളത്തിൽ കൂട്ടുകാരുമൊത്ത കുളിക്കാൻ ഇറങ്ങിയതാണു അഭിജിത്ത്. എന്നാൽ അഭിജിത്ത് കുളത്തിലെ ആഴത്തിൽ പെട്ടുപോവുകയായിരുന്നു നാട്ടുകാർ ഉടനെ അഭിജിത്തിനെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ ഉണ്ണികൃഷ്ണൻഅമ്മ ദീപസഹോദരി അപ്സര

Read More

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു

കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു. പ്രമാദ്ധ്യാപിക ശ്രീമതി. റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ അസിസ്റ്റന്റ് ശ്രീമതി. വിജയകുമാരി കെ, എസ്. ആർ. ജി കൺവീനർ ശ്രീ. സുധി .വി എസ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. അലി.എ. വി , പി.റ്റി. എ പ്രസിഡന്റ് ശ്രീ. കെ. ഹർഷകുമാർ എന്നിവർ…

Read More

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുമ്മിൾ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ കുമ്മിൾ തുളസിമുക്കിലെ ഓഫീസ് CPI(M) കൊല്ലം ജില്ലാകമ്മിറ്റി അംഗം സ: എം. നസീർ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ പ്രസിഡന്റ് എ.കെ.സെയ്ഫുദീൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി.വേണുഗോപാൽ സ്വാഗതം പറഞ്ഞു.CPI(M) കടയ്ക്കൽ ഏരിയാ കമ്മിറ്റി അംഗം കെ.മധു, ലോക്കൽ കമ്മിറ്റി അംഗം എസ്. സുനേഷ് എന്നിവർ സംസാരിച്ചു. ട്രഷറർ കെ.രാജേഷ് നന്ദി രേഖപ്പെടുത്തി.

Read More

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു

കുമ്മിൾ ഗ്രാമ പഞ്ചായത്തിൽ തെരഞ്ഞെടുത്ത വിധവകൾക്ക് മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആശ്രയ പദ്ധതി പ്രകാരമാണ് മുട്ടക്കോഴികൾ വിതരണം ചെയ്തത്. 1208 ഗുണഭോക്താക്കൾക്ക് ഏഴു കോഴികൾ വീതമാണ് നൽകിയത്. മങ്കാട് യു.പി സ്‌കൂളിൽ വച്ച് നടന്ന യോഗത്തിനു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെപ്കോ മാനേജിംഗ് ഡയറക്‌ടർ ഡോ.പി.സെൽവകുമാർ റിപ്പോർട്ടവതരിപ്പിച്ചു. കെപ്കോ ചെയർമാൻ പി.കെ.മൂർത്തി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ബ്ലോക്ക്…

Read More

കടയ്ക്കൽ കുമ്മിൾ ജംഗ്ഷനു സമീപമുള്ള ഫാമിൽ പരിശോധനയ്ക്ക് എത്തിയവരെ ഉടമ തടഞ്ഞു

സ്വകാര്യവ്യക്തി നടത്തുന്ന ഫാമിലെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കുന്നുവെന്ന പരാതിയിൽ പരിശോധനയ്ക്ക് എത്തിയ ആരോഗ്യവകുപ്പ് അധികൃതരെ ഉടമ തടഞ്ഞു. കുമ്മിൾ ജങ്ഷനു സമീപം സ്വകാര്യവ്യക്തി വീട്ടിൽ നടത്തുന്ന ഫാമിൽനിന്നാണ് വിസർജ്യ ങ്ങളടക്കം റോഡിലേക്ക് ഒഴുക്കുന്നത്.. അസഹ്യമായ ദുർഗന്ധം മൂലം സമീപവാസികൾ പരാതി ഉന്നയിക്കുകയും കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻ സ്പെക്ടർ ഫാമിൽ പരിശോധനയ്ക്ക് എത്തുകയുമായിരുന്നു. എന്നാൽ, ഫാം ഉടമ ഇവരെ തടഞ്ഞു. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് പരിശോധന തുടർന്നത്. വീടിനോടു ചേർന്ന് രണ്ടു ഡസനിലേറെ പശുക്കളെ വളർത്തുന്ന ഉടമ…

Read More

കുമ്മിൾ – ദർപ്പക്കാട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു.

കുമ്മിൾ – ദർപ്പക്കാട് വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടന്നു. കുമ്മിൾ മണ്ഡലം വൈസ് പ്രസിഡന്റ്‌ ശ്രീ ഹുസൈൻ.എ.എം ന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബഹുമാന്യനായ KPCC ജനറൽ സെക്രട്ടറി ശ്രീ.M.M.നസീർ ഉൽഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീ പി. ആർ സന്തോഷ്‌, വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് ചാക്കോ, മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ മുക്കുന്നം, കൊണ്ടോടി വാർഡ് മെമ്പർ ശ്രീ.കുമ്മിൾ ഷെമീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ.അരുൺകുമാർ, വാർഡ് വൈസ് പ്രസിഡന്റ്…

Read More

കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു ജെ മധു; ഇനിമുതൽ പുതിയ പ്രസിഡന്റ്

കുമ്മിൾ ഗ്രാമപഞായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായി സി.പി.ഐ യ്ക്ക് പ്രസിഡന്റ് പദവി ലഭിക്കുന്നത്. സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കൃഷ്ണപിള്ളയാണ് പഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് സിപിഐ സിപിഐഎം മുന്നണി ധാരണ പ്രകാരമാണ്‌ ഇപ്പോൾ സിപിഐഎം ജനപ്രതിനിധിയായി ജയിച്ചു വന്ന ജെ. മധു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് കൊണ്ട് സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറിയത്.

Read More

സംഘർഷ സാധ്യത കണക്കിലെടുത്ത് കടയ്ക്കൽ കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു

കുമ്മിൾ ITI തിരഞ്ഞെടുപ്പ് മാറ്റിവച്ചു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കൊട്ടിക്കലാശത്തിൽ ക്യാമ്പസിന് പുറത്ത് നിന്ന് എത്തിയ എസ് എഫ് ഐ പ്രവർത്തകർ AISF സ്ഥാനാർഥിയായി മത്സരിക്കുന്ന വിമൽ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചിരുന്നു. തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഈ വിദ്യാർത്ഥി ചികിത്സ തേടുകയും ,കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ  പരാതിയും നൽകുകയും ചെയ്തു. തുടർന്ന് ഇന്നും ITI യിൽ എത്തിയ വിദ്യാർത്ഥിയെ ഭീക്ഷണി പെടുത്തിയതായി ആരോപണമുണ്ട് തുടർന്നാണ് കടയ്ക്കൽ CI യുടെ നേതൃത്വത്തിൽ ITI ഇലക്ഷൻ…

Read More
error: Content is protected !!