ചിതറ കിഴക്കുംഭാഗത്ത് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറി അപകടം

ചിതറ കിഴക്കുംഭാഗത്ത് വാഹനാപകടം . നിർത്തി ഇട്ടിരുന്ന ട്രാവലറിലേക്ക്‌ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. ദുര യാത്ര ചെയ്തു വന്ന വാഹനമാണ് അപകടത്തിൽ പെട്ടത് . കിഴക്കുംഭാഗത്ത് നിന്ന് കടയ്ക്കലിലേക്ക് പോകുന്ന ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം ഉണ്ടായത്. ഒഴിവായത് വൻ അപകടമാണ് . അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല . ചിതറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Read More

ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം ; മദ്യ ലഹരിയിൽ ആണെന്ന് നാട്ടുകാർ

ചിതറ കിഴക്കുംഭാഗത്ത് യുവാവിന്റെ പരാക്രമം യുവാവ് ഡ്രൈവ് ചെയ്തു വന്ന വാഹനം മറ്റ് വാഹനങ്ങളിലും നാട്ടുകാരെയും ഇടിക്കാൻ പോവുകയും തുടർന്ന് കിഴക്കുംഭാഗത്ത് വച്ചു നാട്ടുകാർ വാഹനം തടയുകയുമായിരുന്നു . തുടർന്ന് യുവാവ് അക്രമാസക്തമായി സ്വന്തം വാഹനത്തിന്റെ ഗ്ലാസ് കൈ കൊണ്ട് അടിച്ചു പൊട്ടിക്കുകയും കൈക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ ചിതറ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി . വാഹനവും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു. ഭജനമഠം സ്വദേശി ബിജുവിനെയാണ് കസ്റ്റഡിയിൽ എടുത്തത്. യുവാവിന്റെ മറ്റ് വിവരങ്ങൾ…

Read More

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം നടന്നു

കിഴക്കുഭാഗം മോട്ടോർ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് നടത്തുന്ന വൈദ്യുത ദീപ അലങ്കാരത്തിന്റെ നോട്ടീസ് പ്രകാശനം ചിറവൂർ ക്ഷേത്രം തന്ത്രി ശിവപ്രസാദ് തിരുമേനി ദീപാലകര സെക്രട്ടറി ബൈജുവിന് കൈമാറുന്നു ഈ ചടങ്ങിൽ കമ്മിറ്റി കൺവീനർ നിഷാദ് പ്രസിഡൻറ് രഞ്ജിത്ത്. ഖജാൻജി സജീർ നിരവധിപേർ പങ്കെടുത്തുഏപ്രിൽ ഏഴാം തീയതി മുതൽ കിഴക്കുംഭാഗം ജംഗ്ഷൻ വർണവിസ്മയം കരോക്കെ ഗാനമേള.. ബൊമ്മ ഡാൻസ്. നിർധരരായ പാവങ്ങൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം ക്യാൻസർ കിഡ്നി അസുഖക്കാർക്കുള്ള ധനസഹായം എന്നിവ നൽകപ്പെടുന്നു

Read More

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം പോസ്റ്റിൽ ഇടിച്ച് അപകടം

കിഴക്കുംഭാഗം പരുത്തിവിളയിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു അപകടം .അല്പം മുമ്പാണ് അപകടം ഉണ്ടായത് . അപകടത്തിൽ സൊസൈറ്റി മുക്ക് സ്വദേശി നബുലാസിനാണ് പരിക്കേറ്റത് പരിക്കേറ്റ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

കിഴക്കുംഭാഗത്ത് ലോഡിങ് തൊഴിലാളിയെ  വാഹനം  ഇടിച്ച ശേഷം നിർത്താതെ പോയി

കിഴക്കുംഭാഗം ജഗ്‌ഷനിലാണ് സംഭവം. ആൾട്ടോ കാർ ഇടിച്ച ശേഷം വാഹനം നിർത്തതെ പോകുകയായിരുന്നു. ദൃക്സാക്ഷികളായ ഇരുചക്ര യാത്രികരാണ് പിറകെ പോയി വാഹനം തടഞ്ഞത്. ലോഡിങ് തൊഴിലാളിയായ കിഴക്കുംഭാഗം സ്വദേശി അനിയെയാണ് വാഹനം ഇടിച്ചത്. സാരമായി പരിക്കേറ്റ അനിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച വാഹനത്തിൽ നിന്ന് ചിതറ പോലീസ് മദ്യക്കുപ്പിയും മദ്യപിക്കാൻ ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കണ്ടെത്തി. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട് 0

Read More

കിഴക്കുംഭാഗം തടിമില്ലിൽ വൻ തീ പിടുത്തം

കൊല്ലം ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറകിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്. കടക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്. എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.. കടക്കൽ,…

Read More

കിഴക്കുംഭാഗം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെയുള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കിഴക്കുംഭാഗത്ത് സൗരവ് ബസ് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ അപകടം

ചിതറ കിഴക്കുംഭാഗത്ത് സൗരവ് ബസ് ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കവേ അപകടം സാരമായി പരിക്കേറ്റ മിനി ടിപ്പർ ലോറി ഡ്രൈവറെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലുള്ളവർക്ക് ആർക്കും പരിക്കുകൾ ഇല്ല എന്നാണ്  റിപ്പോർട്ട്. ബസ് ഇടിച്ചു മിനി ടിപ്പർ ലോറി  റോഡിലേക്ക് മറിഞ്ഞ രീതിയിൽ ആണ്.നെടുമങ്ങാട് ടൈൽസ് കടയിലെ വാഹനം ആണ് മറിഞ്ഞത് .  ഒരേ ദിശയിൽ വന്ന വാഹനം മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം നടന്നത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181 1

Read More

കിഴക്കുംഭാഗത്ത് കനത്ത മഴയിലും കാറ്റിലും മരച്ചില്ല കാറിന് മുകളിലൂടെ ഒടിഞ്ഞു വീണ് അപകടം

കിഴക്കുംഭാഗം കെ എസ് എഫ് ഈ യുടെ സമീപത്ത് കനത്ത മഴയിലും കാറ്റിലും  റോഡിനു സമീപത്തായി നിന്ന  മരത്തിന്റെ  ചില്ല ഒടിഞ്ഞു കറിന് മുകളിൽ വീണു.. ആളപായമില്ല… കടയ്ക്കൽ ഫയർഫോഴ്‌സ് എത്തി ചില്ലകൾ മുറിച്ച് മാറ്റിയാണ് കാർ പുറത്ത് എടുത്തത്  ശക്തമായ മഴയിലും കാറ്റിലും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ  പൊതു ജനം മുൻകരുതൽ പാലിക്കണം എന്ന് അറിയിക്കുന്നു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!