Headlines

കടയ്ക്കലിൽ കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങി ഉള്ളിൽ കുടുങ്ങിയ ആളിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ യുവാവിനെയും രക്ഷിക്കാനിറങ്ങി ഉള്ളിൽ കുടുങ്ങിയ ആളിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാറയം വട്ടപ്പച്ചയിലുള്ള പഞ്ചായത്ത് കിണറ്റിൽ വെള്ളിയാഴ്ച വെളുപ്പിനായിരുന്നു സംഭവം. 65 അടി ആഴവും 10 അടി വെള്ളവുമുള്ള കിണറിന്റെ ആൾമറയ്ക്കു മുകളിലിരുന്ന, വട്ടപ്പച്ച കുന്നുവിളവീട്ടിൽ വിഷ്ണു(23)വാണ്‌ കിണറ്റിൽ അകപ്പെട്ടത്‌.ഇയാളെ രക്ഷിക്കാനിറങ്ങിയ നെടുംപാറ ലക്ഷംവീട്ടിൽ സുമേഷ് (30) തിരിച്ചുകയറാനാകാതെ കിണറ്റിൽ കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കടയ്ക്കൽനിന്ന്‌ അഗ്‌നിരക്ഷാസേനയെത്തി ഇരുവരെയും കരയ്ക്കെത്തിച്ചു. പരിക്കേറ്റ വിഷ്ണുവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് െറസ്ക്യൂ ഓഫീസർ എ.അനീഷ്‌കുമാറാണ്…

Read More

കടയ്ക്കലിൽ നിന്നും 17 കാരൊനൊപ്പം ഒളിച്ചോടിയ 17 കാരിയെ മധുരയിൽ നിന്നും പോലീസ് കണ്ടെത്തി

വീട്ടിൽ നിന്നും രണ്ട് സ്വർണ്ണമാലയുമായി 17 കാരി കണ്ണൂർ കാരനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കി ഇവർ മടത്തറ തെങ്കാശി വഴി മധുരയിൽ എത്തുകയായിരുന്നു. മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയും കുട്ടിയെ കാണാനും ഇല്ലായിരുന്നു. കടയ്ക്കൽ പോലീസിൽ മാതാപിതാക്കൾ കൊടുത്ത പരാതിയിൽ കേസ് എടുത്ത പോലീസ് കുട്ടിയുടെ ഫോൺ ഫോർമാറ്റ് ചെയ്ത കണ്ടെത്തി. മൊബൈലിൽ സിം കണ്ടെത്താൻ കഴിഞ്ഞില്ല . തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ റിമൂവ് ചെയ്ത…

Read More

പട്ടാപ്പകൽ മോഷണം കടയ്ക്കൽ ദർപ്പക്കാട് സ്വദേശി പോലീസ് പിടിയിൽ

കടയ്ക്കൽ ദർപ്പക്കാട് കിഴക്കുംകര പുത്തൻ വീട്ടിൽ റാഫി (40) ആണ് പിടിയിലായത്.കുളത്തുപ്പുഴ സ്വദേശി ഷാജഹാന്റെ സ്കൂട്ടർ പ്രതി കുളത്തുപ്പുഴ പട്ടണനടുവിൽ നിന്നും കടത്തി കൊണ്ട് പോകുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സ്കൂട്ടർ തിരുവനന്തപുരം മണ്ണന്തലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ഷാജഹാൻ കുളത്തുപ്പുഴ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തി വരവേ . തിരുവനന്തപുരത്ത് മറ്റൊരു മോഷണക്കേസിൽ പ്രതി പിടിയിൽ ആകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയുടെ അനുമതിയോട് കൂടി കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി ….

Read More

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാ സമ്മേളനം

അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്….

Read More

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഈ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുന്നു , ഈ വ്യക്തിയെ  കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ 21/03/2024 എത്തിക്കുകയും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റഫർ ചെയ്യുകയും അവിടെ ചികിത്സയിലിരിക്കെ 02/04/2024 തീയതി പുലർച്ചെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇയാളുടെ പേര് വിവരങ്ങളും മേൽവിലാസവും അറിവായിട്ടില്ല .ഇയാളെ കുറിച്ച് അറിയുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷൻ 047424220339497980169,9497987040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കടയ്ക്കലിൽ എക്‌സൈസും ഫയർഫോഴ്‌സും നേർക്കുനേർ കൊമ്പുകോർക്കുന്നു ; കാണുവാൻ നാളെ കടയ്ക്കലിൽ എത്തുക

ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം കടയ്ക്കലിൽ നാളെ എക്‌സൈസ് – ഫയർഫോഴ്‌സ് മാറ്റ് സന്നദ്ധ സംഘടനകൾ വടം വലി മത്സരം സംഘടിപ്പിക്കുന്നു എല്ലാവരേയും വോട്ട് ചെയ്യാൻ ബോധവനക്കുക ജനാതിപത്യത്തിൽ വോട്ടവകാശത്തിന്റെ മൂല്യം ഉയർത്തിപ്പിടിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി നാളെ വൈകുന്നേരം അഞ്ചുമണിക്കാണ് കടയ്ക്കലിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എക്സൈസ്, ഫയർഫോഴ്സ് വിവിധ സന്നദ്ധ സംഘടനകളും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ നിന്നും 17 വയസ്സുകാരിയെ കാണ്മാനില്ല ; എല്ലാവരുടെയും സഹായം ഉണ്ടെങ്കിൽ നമ്മുക്ക് ഈ കുഞ്ഞിനെ കണ്ടെത്താം

കടയ്ക്കൽ നിന്നും 17 വയസ്സുള്ള പെൺകുട്ടിയെ കാണ്മാനില്ല കൊല്ലം : കടയ്ക്കൽ പന്തളം മുക്കിൽ താമസിക്കുന്ന സൗമ്യ എന്ന കുട്ടിയെ ഇന്ന് (29-03-2024) ഉച്ചമുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ അറിയിക്കുകmob:9497980169 (Police)9447448770 (ward member)9072863551 (Kadakkal grama Panchayath‘

Read More

കടയ്ക്കലിൽ ഭർത്താവും കാമുകിയും ചേർന്ന് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം ; കാമുകി പോലീസ് പിടിയിൽ

കടയ്ക്കൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. കാമുകി സുജിതയും ഭർത്താവ് സതീഷനും ചേർന്ന് കാമുകിയുടെ വീട്ടിൽ വച്ച് സതീഷിന്റെ ഭാര്യയെ ആയുധം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി സതീഷ് ഒളിവിലിരിക്കെ കാമുകി സുജിത കടയ്ക്കൽ പോലീസിന്റെ പിടിയിൽ. പോസ്കോ കേസിലെ അതിജീവിതയാണ് മർദ്ദിനത്തിന് ഇരയായ പെൺകുട്ടി.പീഡന കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തിയ സതീഷ് ഇരയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചിരുന്നതായും പറയുന്നു. പാങ്ങോട് വലിയവഴി സ്വദേശി സജിത…

Read More

കടയ്ക്കൽ ചിതറ മടത്തറ മേഖലയിൽ ഭിക്ഷാടത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്, കന്നഡ സംസാരിക്കുന്നവരാണ് അധികവും. ചിതറ, കടയ്ക്കൽ മേഖലയിലാണ് ഇത്തരക്കാരെ കൂടുതൽ കാണുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ കടന്നു മടത്തറയിൽ എത്തുന്നവരും ഉണ്ട്. പകൽ വീടുകളിലും ഭിക്ഷാടനത്തിന് എത്തുന്നു. കടയ്ക്കൽ ചന്ത, ബസ് സ്‌റ്റാൻഡ്, മടത്തറ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവർ അന്തി ഉറങ്ങുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കൽ ചന്തമുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലാണ് അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ നിന്നും ചിതറയിലേക്ക് വന്നബൈക്കും പള്ളിമുക്കിൽ നിന്നും കടയ്ക്കലിലേക്ക് വന്ന കാറും തമ്മിൽ കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്കിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ് , പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!