കടയ്ക്കൽ സ്വീഡ്പാം സ്വദേശിയായ Dr അനി എസ് ദാസ് ദൂരദർശൻ പരിപാടിക്കിടെ കുഴഞ്ഞ് വീണുമരിച്ചു

ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കേരള ഫീഡ്‌സ് ലിമിറ്റഡ് എംഡി, കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻസ് സെൻ്റർ മേധാവി തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തുടയനൂർ യുവജന സമാജം ഗ്രന്ഥ ശാല സ്നേഹ പൊതിച്ചോർ വിതരണ പദ്ധതിക്ക് തുടക്കമായി

ഫ്രണ്ട്സ് യുവജന സമാജം ഗ്രന്ഥശാല പൊതുജനങ്ങളുടെ സഹകരണത്തോടെ പൊതിച്ചോറ് ശേഖരിച്ച് തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ മാസവും എട്ടാം തീയതി വിതരണം ചെയ്യുന്ന സ്നേഹ പൊതിച്ചോർ പദ്ധതിക്ക് ഇന്ന് തിരുവനന്തപുരം ആർസിസി അങ്കണത്തിൽ തുടക്കമായി. ലോകത്തിന്റെ സുന്ദരമായ കാഴ്ചകൾ കാണാൻ കഴിയാതെ കഴിഞ്ഞ 10 വർഷമായി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ മുൻവശത്ത് ലോട്ടറി വിറ്റും മാസ്ക് വിറ്റും ഉപജീവനമാർഗ്ഗത്തിലൂടെ ജീവിക്കുന്ന ശ്രീ ഷാജി ഫിലിപ്പ്, ആദ്യ സ്നേഹ പൊതിച്ചോറ് നൽകി…

Read More

മോഷണ ശ്രമത്തിനിടെ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ ഇടത്തറ സ്വദേശി നീരജാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ നീരജ് മുമ്പും പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇടത്തറ നീരജിന്റെ വീടിന് സമീപത്തുള്ള ഉഷ എന്ന വ്യക്തിയുടെ വീടിന്റെ ജനാല യുടെ കൊളുത്ത് ഇളക്കി അത് വഴി അകത്തു കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. ഉടൻ നീരജ് ഓടി രക്ഷപെടുന്നതാണ് വീട്ടുകാർ കാണുന്നത്. വീട്ടുകാർ കടയ്ക്കൽ…

Read More

IPTA സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്‌കാരിക സദസ്സും കടയ്ക്കലിൽ

ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ കടയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശ കലാ സായാഹ്നവും, സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു. “സ്നേഹത്തിന്റെ ക്യാൻവാസ് “, “സ്നേഹ സന്ദേശ മാജിക് ഷോ”, നാടൻ പാട്ട്, നൃത്ത സന്ധ്യ എന്നീ പരിപാടികളാണ് അരങ്ങേറിയത്. 2024 ജനുവരി 6 ന് വൈകുന്നേരം 4 മണിമുതൽ കടയ്ക്കൽ വിപ്ലവ സ്മാരകത്തിലും, കുട്ടികളുടെ പാർക്കിലുമായാണ് പരിപാടികൾ നടന്നത്. 4 മണിയ്ക്ക് പ്രാദേശിക ആർട്ടീസ്റ്റുകൾ പങ്കെടുത്തുകൊണ്ട് സമൂഹ ചിത്രരചന “സ്നേഹത്തിന്റെ ക്യാൻവാസ്” കടയ്ക്കലിലെ പ്രശസ്ത ആർട്ടിസ്റ്റ്…

Read More

കടയ്ക്കലിൽ സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി അപേക്ഷ സ്വീകരിക്കുന്നു

കടയ്ക്കൽ കേരള സംസ്ഥാന കശുമാവ് വികസന ഏജൻസി കടയ്ക്കൽ, ഫാർമർ പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര കശുമാവ് കൃഷി വികസന പദ്ധതി പ്രകാരം കർഷകരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിൽ കശുമാവ് കൃഷിയുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയിൽ കർഷകർക്ക് മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന അത്യുല്പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ വിതരണം ചെയ്യുന്നു. കേരള കാർഷിക സർവകലാശാല, ഐ.സി.എ.ആർ എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത അധികം പടരാത്തതും പൊക്കം വയ്ക്കാത്തതും നിയന്ത്രിച്ചു വളർത്തുന്നതുമായ തൈകളാണ് വിതരണം ചെയ്യുന്നത് 5 സെൻ്റ്…

Read More

കടയ്ക്കലിൽ ആംബുലൻസ് തടഞ്ഞു വച്ചതായി പരാതി

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം കടയ്ക്കൽ ആംബുലൻസ് സ്റ്റാന്റിൽ വാഹനം പാർക്ക് ചെയ്തിരുന്ന വ്യക്തിയോട് വാഹനം എടുത്തു മാറ്റാൻ പറഞ്ഞതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞു ആംബുലൻസ് സ്റ്റാന്റിലെ ഡ്രൈവറിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നും കടയ്ക്കൽ ആംബുലൻസ് ഡ്രൈവർമാർ ആരോപിക്കുന്നത്. കാറിൽ എത്തിയ വ്യക്തി മദ്യലഹരിയിൽ ആയിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ മാർ പറയുന്നു. കടയ്ക്കൽ അത്യാഹിത വിഭാഗത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് രോഗിയെയും കൊണ്ട് പോകേണ്ട…

Read More

കടയ്ക്കലിൽ മദ്യപാനത്തിനിടെ തർക്കം ഒരാൾക്ക് വെട്ടേറ്റു

കടയ്ക്കൽ കോട്ടപ്പുറത്ത് രാത്രി എട്ട് മണിയോടെയാണ് സംഭവം.മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനൊടുവിൽകോട്ടുപുറം സ്വദേശി ജെയിംസിന്റെ തലക്ക് വെട്ടുകയായിരുന്നു . വെട്ടേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോട്ടപുറം സ്വദേശിയായ അജയകുമാറാണ് വെട്ടയത്. അജയകുമാറിനെ കടയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 1

Read More

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ

കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശി കടയ്ക്കൽ പോലീസിന്റെ പിടിയിൽ കോഴിക്കോട് കൊയിലാണ്ടി കുന്നത്ത് ഹൗസിൽ സലീമിന്റെ മകൻ 20 വയസ്സുള്ള സുബൈറാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത് . സുബൈർ വെൽഡിങ് തൊഴിലാളിയാണ് സോഷ്യൽ മീഡിയ വഴിയാണ് സുബൈർ പെൺകുട്ടിയെ പരിചയപ്പെടുന്നത് . ഈ അടുത്ത സമയങ്ങളിൽ സുബൈർ തിരുവനന്തപുരം കണിയാപുരത്തായിരുന്നു വെൽഡിങ് ജോലികൾക്ക് എത്തിയിരുന്നു ഈ സമയത്താണ് കടയ്ക്കൽ വന്ന് കുട്ടിയെ പരിചയപ്പെടുന്നത്. കുട്ടിയെ കൊണ്ട് കറങ്ങി നടക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയുമായി നിൽക്കുന്ന…

Read More

കടയ്ക്കലിൽ ലോട്ടറി കച്ചവടകാരനെ കബളിപ്പിച്ച് ലോട്ടറിയും പണവും തട്ടിയെടുത്തു

34 വർഷം മുമ്പ് കടയ്ക്കലിലെത്തി താമസിച്ചു വരുന്ന ആന്ധ്രാപ്രദേശ് സ്വദേശിയിൽ നിന്നും യുവാവ് ലോട്ടറിയും പണവും തട്ടിയെടുത്തു. കടയ്ക്കൽ കാര്യത്ത് വച്ചാണ് സംഭവം . ബൈക്കിലെത്തിയ യുവാവാണ് കബളിപ്പിച്ച് കടന്നു കളഞ്ഞത്. ലോട്ടറിയിലെ അവസാന അക്കമായ ഒന്നിനെ നാലെന്ന് തിരുത്തി രണ്ടായിരം രൂപയാണ് ഇയാൾ കവർന്നത്. ആയിരം രൂപയ്ക്ക് ലോട്ടറിയും ആയിരം രൂപ കൈയ്യിൽ നൽകാനും ആവശ്യപ്പെട്ടു . ഇതിനെ തുടർന്ന് പണവും ലോട്ടറിയും ബഷീർ നൽകി . എന്നാൽ ലോട്ടറിയിലെ qr കോഡ് സ്കാൻ ചെയ്തപ്പോൾ…

Read More

ഹരിതകർമ്മ സേന അംഗത്തിന്റെ മകൾ കടയ്ക്കലിൽ പനി ബാധിച്ച് മരിച്ചു

കടയ്ക്കൽ പഞ്ചായത്തിലെ ഹരിതകർമ്മ സേന അംഗം നിർമ്മലയുടെ മകളാണ് മരണപ്പെട്ടത്., ആൽത്തറമൂട്  വാച്ചീക്കോണം ശ്രീജാ ഭവനിൽ  ശ്രീജ (41) നെ കഴിഞ്ഞ ദിവസം രാത്രിയോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More