അഞ്ചലിൽ 17ദിവസം മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെയും മാതാവിനെയും കൊന്ന പ്രതികളെ 18വർഷങ്ങൾക്കു ശേഷം പിടികൂടി
അഞ്ചൽ ഏറത്ത് 17ദിവസം മാത്രം പ്രായമുള്ള രണ്ട് മക്കളുടെയും മാതാവിന്റെയും ജീവനെടുത്ത രണ്ട് പട്ടാളക്കാരെ 18വർഷങ്ങൾക്കു ശേഷം CBI പിടികൂടി. അഞ്ചൽ സ്വദേശിദിവിൽ കുമാർ കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് പിടികൂടിയതായി വിവരം. 2006 മുതൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ സിബിഐയുടെ ചെന്നെ യൂണിറ്റിന്റെ പിടിയിലായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രസവിച്ച് ദിവസങ്ങൾ മാത്രം കഴിഞ്ഞിരിക്കവേ അമ്മയെയും രണ്ടു കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്….


