അഞ്ചൽ ഏറത്ത് 17ദിവസം മാത്രം പ്രായമുള്ള രണ്ട് മക്കളുടെയും മാതാവിന്റെയും ജീവനെടുത്ത രണ്ട് പട്ടാളക്കാരെ 18വർഷങ്ങൾക്കു ശേഷം CBI പിടികൂടി.
അഞ്ചൽ സ്വദേശിദിവിൽ കുമാർ കണ്ണൂർ സ്വദേശി രാജേഷ് എന്നിവരെയാണ് പിടികൂടിയതായി വിവരം.
2006 മുതൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇവർ
സിബിഐയുടെ ചെന്നെ യൂണിറ്റിന്റെ പിടിയിലായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പ്രസവിച്ച് ദിവസങ്ങൾ മാത്രം കഴിഞ്ഞിരിക്കവേ അമ്മയെയും രണ്ടു കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് പ്രതികൾ ഒളിവിൽ പോയി. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്.
പ്രതികൾ രണ്ടുപേരും പട്ടാളക്കാരായിരുന്നു. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ചു.
തുമ്പൊന്നും കിട്ടാതെ വന്നതോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്.
ഇവവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു