മടത്തറ കുളത്തുപ്പുഴ പാതയിൽ വാഹനാപകടം
മലയോര ഹൈവേ മടത്തറ കുളത്തുപ്പുഴ പാതയിൽ മൈലമൂട് ജംഗ്ഷന് സമീപം ആണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് തെന്മല ഉറുകുന്നു സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്. വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിലുള്ള വീടിന്റെ മുറ്റത്തേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള പിഞ്ചുകുഞ്ഞു അടക്കം അത്ഭുതകരമായി രക്ഷപെട്ടു. കാറിൽ സഞ്ചരിച്ചവർ തെന്മലയിൽ നിന്നും മടത്തറയിലുള്ള ബന്ധു വീട്ടിലേക്കു പോകുന്ന വഴിക്കാണ് അപകടം ഉണ്ടായത്. കാർ മറിഞ്ഞ…


