Headlines

ചിതറ കോത്തലയിൽ പൊതു റോഡിൽ ഇറങ്ങിയ 9 വയസ്സുകാരന് നേരെ ആക്രമണം

ചിതറ കോത്തലയിൽ കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. പൊതുറോഡിൽ ഇറങ്ങിയ 9 വയസ്സുകരനെ ഷൈല എന്ന 58 കാരി ആക്രമിച്ചതായി പരാതി . ചിതറ ഗ്രാമ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട റോഡിൽ പഞ്ചായത്ത് കോണ്ക്രീറ്റ് ഉൾപ്പെടെ ചെയ്തതാണ് . എന്നാൽ ഈ റോഡ് ഷൈലയുടെ സ്വകാര്യ വഴി ആണെന്ന് പറഞ്ഞാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് പറയുന്നു. കുട്ടിയെ കല്ലെടുത്ത് എറിയുകയും തള്ളി ഇട്ടതായും പറയുന്നു ചിതറ പഞ്ചായത്തിലെ അംഗവും നാട്ടുകാരും ഉൾപ്പെടെ ഈ ആരോപണം ഉന്നയിക്കുന്നുണ്ട്….

Read More

SFI, DYFI ചിതറമേഖലാ കമ്മിറ്റി പ്രതിഭാ സംഗമം സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ ചിതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിലും, ഉന്നത വിദ്യാഭ്യാസ രംഗത്തും, കല-കായിക, സാംസ്കാരിക രംഗത്തും മികവുകൾ കാഴ്ചവച്ച പ്രതിഭകളെ അനുമോദിച്ചു പ്രതിഭാസംഗമം സംഘടിപ്പിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് സ. വി.വസീഫ് ഉദ്ഘാടനം നിർവഹിച്ചു… DYFI ചിതറ മേഖലകമ്മിറ്റി പ്രസിഡൻ്റ് സ. നിമ്മി അധ്യക്ഷത വഹിച്ചു. DYFI ചിതറ മേഖല കമ്മിറ്റി സെക്രട്ടറി സഖാവ് ദിപിൻ സ്വാഗതം ആശംസിച്ചു.ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ. ബി. ബൈജു…

Read More

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത്തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

Read More

ചിതറയിൽ 14 കാരിയുടെ മരണത്തിൽ ദുരൂഹത; യുവാവിന്റെ പേരെഴുതിയ കുറിപ്പ് കണ്ടെത്തി, അന്വേഷണം ഊർജിതമാക്കി പോലീസ്

ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.  ചിതറ പുതുശ്ശേരിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ ഒരു യുവാവിന്റെ പേരെഴുതിയിട്ടുണ്ട്. ഈ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. നിലവിൽ അസ്വഭാവിക മരണത്തിന് ആണ് കേസെടുത്തിരുന്നു. “എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി” എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടിയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി…

Read More

ഭാര്യക്കെതിരെ കേസ് എടുത്തില്ല; ചിതറ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ അടിച്ചു തകർത്ത് യുവാവ്

ഇന്ന് രാവിലെ 5.30 ഓടെ യുവാവ് ചിതറ പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പുകൾ അടിച്ചു തകർത്തത് . ചിതറ പുതുശ്ശേരി സ്വദേശി ധർമ്മദാസാണ് പോലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം ധർമ്മദാസിന്റെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് ഭാര്യയ്ക്ക് എതിരെ കേസ് എടുക്കണം എന്ന അവശ്യത്തോടെ യുവാവ് സ്റ്റേഷനിൽ എത്തി . എന്നാൽ പോലീസ് യുവാവിനെ പറഞ്ഞു മനസിലാക്കി വിടനാണ് ശ്രമിച്ചത് . വീട്ടിൽ പോയ യുവാവ് ഇന്ന് വെളുപ്പിന് 5.30 യോടെ തിരികെ…

Read More

ചിതറയിൽ യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം യുവതിയെ വീട്ടിൽ എത്തി ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നു പ്രതി. മടത്തറ ചല്ലിമുക്ക് സ്വദേശി 22 വയസ്സുള്ള വിഷ്ണുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വെള്ളം ചോദിച്ചു എത്തിയ യുവാവ് .വെള്ളം എടുക്കുവാൻ അടുക്കളയിലേക്ക് പോയ യുവതിയെ  പിന്തുടർന്ന് എത്തി കടന്നു പിടിച്ചാണ് പീഡിപ്പിച്ചത് . നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പ്രതിയെ ചിതറ പോലീസിൽ ഏൽപ്പിച്ചു. യുവതിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

ചിതറ ഗവൺമെൻറ് എൽ പി എസിൽ ഗണിത ശില്പശാല

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായിചിതറ ഗവൺമെൻറ് എൽ പി എസ്സിൽ ഒന്നാം ക്ലാസുകാർക്കുള്ള പുസ്തകവിതരണവും യൂണിഫോം വിതരണവും ഗണിത ശില്പശാലയും സീനിയർ അസിസ്റ്റൻറ് ശ്രീമതി ഐറിൻ ദീപ ഉദ്ഘാടനം ചെയ്തു . പുതിയ പാഠ്യ പദ്ധതിയെക്കുറിച്ചും പാഠപുസ്തകത്തെക്കുറിച്ചും സംയുക്ത ഡയറിയെ കുറിച്ചും എല്ലാം അധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു.കുട്ടികൾക്കായുള്ള പഠന ഉപകരണങ്ങൾ നിർമ്മിക്കാൻ ഏറെ താല്പര്യത്തോടെയാണ് എല്ലാ രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിയത്. പുതിയ പാഠപുസ്തകങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും കഥകളിലൂടെയും ഒന്നാം ക്ലാസുകാർ ആർത്തുല്ലസിച്ച്…

Read More

ചിതറ മതിരയിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 22 ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യദിനാചാരണത്തോട് അനുബന്ധിച്ചു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിതറ ഗ്രാമപഞ്ചായത്ത് . ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി കാവിന് കാവലായി എന്ന പേരിൽ മതിര ദേവി ക്ഷേത്രത്തിലെ കാവിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.. ബിഎംസി കൺവീനർ പ്രിജിത്ത്. പി അരളീവനം അധ്യക്ഷനായ ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന സ്വാഗതം പറയുകയും ബീറ്റ് ഫോറസ്റ്റ്…

Read More

അറിയിപ്പ്; ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിതറ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഹൈസ്‌കൂൾ വിഭാഗം സംസ്കൃതം – 1, അറബിക് – 1, മാത്തമറ്റിക്‌സ് – 2, ഫിസിക്കൽ സയൻസ് -1. ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ 1, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 24/05/2024 വെള്ളി രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.

Read More

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി  വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ് അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ…

Read More
error: Content is protected !!