കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം എസ്ഐയ്ക്ക് വീണ്ടും സ്ഥലം മാറ്റം

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്ഐയ്ക്ക് ഒരു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം. എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് കൊല്ലം റൂറൽ ഡാൻസാഫിലേക്ക് മാറ്റിയത്. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്. അതേസമയം, സംഭവത്തിൽ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ കൊട്ടച്ചി എന്ന് വിളിപ്പേര് ഉള്ള നവാസിന്റെ വീട്ടിൽ നിന്നും രണ്ടു പേരെ32g കഞ്ചാവ് ആയി കടയ്ക്കൽ SI ജ്യോതിഷ് ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി. നിരവധി കഞ്ചാവ് കേസിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിഷ അനുഭവിച്ച നവാസ് എന്ന ആളുടെ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് ഉം പണം ഏൽപ്പിക്കാൻ വന്ന രണ്ടു പേരെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൈവശം നിന്ന് 32g…

Read More

കടയ്ക്കലിൽ തടി കയറ്റി വന്ന വാഹനം തകരാറിൽ; ഗതാഗതം ഭാഗീകമായി തടസപ്പെട്ടു

കടയ്ക്കൽ ടൗണിൽ ഹിൽവേ പെട്രോൾ പമ്പിനു സമീപം തടി കയറ്റിവന്ന ലോറി തകരാറിലായി. നിലമേൽ റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാഹനം തകരാർ പരിഹരിച്ചു മാറ്റാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആണ് വഴിമുടക്കിയായി തടിവണ്ടി കിടക്കുന്നത് .

Read More

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു

കടയ്ക്കൽ കുമ്മിളിൾ ഭാര്യ ഭർത്താവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്‍മഹത്യക്ക് ശ്രമിച്ചു. കുമ്മിൾ വട്ടത്തമര തടത്തരികത്ത് വീട്ടിൽ 54 വയസ്സുള്ള ഷീലയാണ് ഭർത്താവ് 62 വയസ്സുകാരൻ രാമചന്ദ്രനെയാണ് വെട്ടിയത്. രാമചന്ദ്രൻ രാവിലെ മുതൽ മദ്യപിച്ച് ബഹള മുണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. സ്വയം രക്ഷക്കാണ് ഷീല ഭർത്താവിനെ വെട്ടിയതായി പറയുന്നത്. മുഖത്തും, കൈക്കും ശരീരത്തും വെട്ടേറ്റ രാമചന്ദ്രനെനാട്ടുകാർ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു രാമചന്ദ്രൻ മദ്യപിച്ചെത്തിയപ്പോൾ ഉണ്ടായ വഴക്കിനെ തുടർന്നാണ് ഷീല ഭർത്താവിനെ…

Read More

കടയ്ക്കലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

കടയ്ക്കൽ മണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് മണ്ണൂർ ബീഡി മുക്കിൽ ആണ് നിയന്ത്രണം വിട്ട കാർ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികനായിട്ടുള്ള ബീഡിമുക്ക് സ്വദേശി സുരജ് കാല് ഒടിഞ്ഞു തൂങ്ങി ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ കടക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി..

Read More

AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു

AIYF കടയ്ക്കൽ മണ്ഡലം ശില്പശാല കോട്ടുക്കൽ NSS ഹാളിൽ വെച്ചു നടന്നു.AIYF മണ്ഡലം പ്രസിഡന്റ്‌ സ.സോണി പതാക ഉയർത്തി. സ.സോണിയുടെ അധ്യക്ഷതയിൽ ചേർന്ന ശില്പശാലAIYF ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം സ. എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. അശോക് R നായർ സ്വാഗതം ആശംസിച്ചു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. എസ്. ബുഹാരി, CPI ജില്ലാ കമ്മറ്റി അംഗം സ. J C അനിൽ, CPI മണ്ഡലം സെക്രട്ടറിയേറ്റ്…

Read More

കടയ്ക്കൽ കാര്യത്ത് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം

കടയ്ക്കൽ കാര്യം മൂലോട്ട് വളവിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങൽ സ്വദേശി ശ്രീരാജിനാണ് പരീക്കേറ്റത്. ചരിമ്പറമ്പിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്നു ഓട്ടോ തലക്ക് പരിക്കുപറ്റിയ ശ്രീരാജിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ കടയ്ക്കൽ സ്വദേശി പങ്കെടുക്കും

കടയ്ക്കൽ ആൽത്തറമൂട് സ്വദേശി ദേവസേനനാണ് സംസ്ഥാന ജൂനിയർ ഫുട്ബോൾ മത്സരത്തിൽ” പങ്കെടുക്കാൻ അവസരം ലഭിച്ചത്.ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അരംഭിച്ച ഫുട്ബോൾ കോച്ചിഗ് ക്യാമ്പിൽ പരിശീലനം നേടിയ ദേവസേനൻ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സെലക്ഷൻ ക്യാമ്പിലൂടെയാണ് ജില്ലാ ടീമിൽ എത്തിയത്. കടയ്ക്കൽ ആൽത്തറമൂട് മനോന്മണി വിലാസത്തിൽ സി ദീപുവിൻ്റെയും (സി പി ഐ എം കടയ്ക്കൽ നോർത്ത് എൽ സി സെക്രട്ടറി) കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്…

Read More

കടയ്ക്കൽ കോട്ടപുറത്ത് ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു

കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. കീഴേചെമ്പകശ്ശേരി വീട്ടിൽ 65 വയസ്സുള്ള സമതിയമ്മയുടെ 2 അര പവനോളം വരുന്ന സ്വർണ മാലയാണ് ബൈക്കിൽ എത്തിയ യുവാവ് പൊട്ടിച്ചു കടന്നത്. സുമതിയമ്മയോട് വഴി ചോദിക്കുകയും തുടർന്ന് മാല വലിച്ചു പൊട്ടിക്കുകയുമായിരുന്നു. സുമതിയമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും യുവാവ് കടന്ന് കളഞ്ഞിരുന്നു. സുമതിയമ്മയുടെ നെറ്റിയിലും ചെവിക്ക് പുറകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. സുമതിയമ്മയുടെ പരാതിയിൽ കടയ്ക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .

Read More