
ചുവട് ന്യൂസിന് പിന്നാലെ നടപടി ; അമിത ലോഡുമായി പോകുന്ന ടിപ്പർ ലോറികൾ കടയ്ക്കൽ പോലീസ് പിടികൂടി
2/11/2023 ന് ചുവട് ന്യൂസ് പള്ളിമുക്ക് ജംഗ്ഷനിലൂടെ അമിത ലോഡുമായി പോകുന്ന ടോറസ് ലോറിയുടെ വാർത്ത നൽകിയിരുന്നു . അതിന് പിന്നാലെയാണ് ഇപ്പോൾ കടയ്ക്കൽ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്വിഴഞ്ഞം പോർട്ടിലേക്കാണ് അമിതലോഡ് കയറ്റി വാഹനങ്ങൾ പോകുന്നത് കൊണ്ടോടി വിസ്മയ റോക്കിൽ നിന്നാണ് ഈ വാഹനങ്ങൾ ലോഡുമായെത്തിയത്.