അഞ്ചൽ ഒഴുകുപാറയ്ക്കൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി

അഞ്ചൽ ഒഴുകുപാറയ്ക്കൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിനുളളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹവും ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് (38) എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായിരിക്കുന്നത്. റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിലാണ് കാർ കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികളാണ് രാവിലെ കാർ കാണുന്നത്. കാറിനുള്ളിലെ മൃതദേഹവും കത്തിക്കരിഞ്ഞ നിലിയിലാണ്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള…

Read More

അഞ്ചൽ ആലഞ്ചേരിയിൽ കാൽനടയാത്രക്കാരൻ വാഹനം ഇടിച്ചു മരണപ്പെട്ടു

ഏരൂർ ചില്ലിംങ് പ്ലാന്റ് തിരുവോണത്തിൽ 72 വയസ്സുള്ള ബാലചന്ദ്രനാണ് മരിച്ചത്. വെളുപ്പിനെ അഞ്ചേമുക്കാലോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ ആലഞ്ചേരി ഭാഗത്ത് വെച്ച് പിക്കപ്പ് വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു

Read More

കല്ലടയാറ്റിൽ കാണാതായ അഞ്ചൽ വടമൺ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

പുനലൂർ, കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി. പുനലൂർ എലിക്കാട്ടൂർ ഭാഗത്തെ കല്ലടയാറ്റിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.പുനലൂർ ശിവൻ കോവിലിന് സമീപമുള്ള പുത്തൻ കടവിലാണ് കാണാതായത്.കുളിക്കാൻ ഇറങ്ങിയതാണോ ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന സംശയം നിലവിലുണ്ട്.പത്തനംതിട്ട വ്യവസായ വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായിപുനലൂർ പോലീസും . ഫയർഫോഴ്സും സ്കൂബാ ഡൈവിങ്ങ് ടീമുംതിരച്ചിൽ നടത്തുകയായിരുന്നു. തെന്മല ഡാം തുറന്നു വിട്ടതിനാൽ വെള്ളം കല്ലടയാറ്റിൽ…

Read More

കോട്ടുക്കലിൽ വയറുവേദനയെ തുടർന്ന് 11 കാരൻ മരണപ്പെട്ടു

അഞ്ചൽ കോട്ടുക്കലിൽവയറുവേദനയെ തുടർന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 11കാരൻ മരണപ്പെട്ടു.കോട്ടുക്കൽ ആലംകോട് മനു മന്ദിരത്തിൽ രതീഷ് മീനു ദമ്പതികളുടെ മകൻ 11വയസ്സുള്ള വൈഷ്ണവ് ആണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് SAT ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആലംകോട് ഭാഗത്ത് വച്ചു മരണപെടുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Read More

അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജിവെച്ചു

അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സജീവ് രാജിവച്ചു. മുന്നണി ധാരണ പ്രകാരം ഒന്നര വർഷത്തെ കാലാവധി പൂർത്തിയാക്കിയതിനു ശേഷം ആണ് സി പി ഐ പ്രതിനിധിയായ അദ്ദേഹം രാജിവച്ചത്. ഇനി അടുത്ത ഒന്നരവർഷക്കാലം സിപിഎമ്മിന്റെ ജനപ്രതിനിധിഅഞ്ചൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം വഹിക്കുന്നത്. അഞ്ചൽ ഗ്രാമപഞ്ചായത്തിൽ ആർച്ചൽ വാർഡിനെ പ്രതിനിധീകരിച്ചാണ് സജീവ് ജനപ്രതിനിധിയായത്.

Read More

ചിതറ ബൗണ്ടർമുക്ക് സ്വദേശിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരികെ നൽകി അഞ്ചൽ സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരി

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരകേ നൽകി മാതൃകയായി അഞ്ചലിലെ ലോട്ടറി വ്യാപാരി സുജാത.കടയ്ക്കൽ കിഴക്കുംഭാഗം ബൗണ്ടർ മുക്ക് സ്വദേശിനി റീജയുടെ ഫോൺ അഞ്ചൽ വട്ടമൺ പാലത്തിന് സമീപത്താണ് നഷ്ടപ്പെട്ടത്. അഞ്ചലിലും പരിസര പ്രദേശത്തും നടന്ന് ലോട്ടറി വിൽപ്പന നടത്തുന്ന സുജാതയ്ക്കാണ് ഫോൺ കളഞ്ഞു കിട്ടിയത്. പിന്നീട് റീജ നഷ്ടപ്പെട്ട ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത സുജാത ഫോൺ തൻ്റെ കൈവശമുളളതായി അറിയിക്കുകയും പിന്നീട് ഫോൺ റീജയ്ക്ക് തിരികേ നൽകുകയും ചെയ്തു

Read More

അഞ്ചലിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ  ; അച്ഛനും മക്കളും പോലീസ് പിടിയിൽ

അഞ്ചൽ ഇടയം സ്വദേശി ഉമേശിൻ്റെ (45)മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഉമേശിൻ്റെ ബന്ധുവായ അച്ചനുമക്കളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടയം സ്വദേശികളായദിനകകരൻ ഇയാളുടെ മക്കളായനിതിൻ, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഉമേശൻ്റെ അമ്മയുടെ സഹോദരനാണ് പ്രതിയായ ദിനകരൻ . ഇയാളും മക്കളായ നിതിൻ,രോഹിത് എന്നിവരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.മർദ്ദനമേറ്റ ചികിത്സയിൽ ആയിരുന്നു ഉമേശൻ .അഞ്ചൽ ഇടയം ഉദയാ ഭവനത്തിൽ 45 വയസ്സുള്ള ഉമേശൻ ആണ് കഴിഞ്ഞ മാസം 16 തീയതി…

Read More

അഞ്ചലിൽ രണ്ട് പേർ MDMA യുമായി പിടിയിൽ

അഞ്ചൽ ആലഞ്ചേരി കരുകോൺ റോഡിൽ കണ്ണങ്കോടിന് സമീപം കാറിൽ എംഡിഎംഐ കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കൊല്ലം കോട്ടുക്കൽ പടിഞ്ഞാറേവയല സുരേഷ് മന്ദിരത്തിൽ മനോജ് (28) അഞ്ചൽ ഏറം പുത്തൻ വിള വീട്ടിൽ അലി ശർബാൻ (23) എന്നിവരാണ് പിടിയിലായത്.

Read More

അഞ്ചലിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേരെ പോലീസ് പിടികൂടി

അഞ്ചലിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ക്ഷേത്രം പൂജാരിയുംസുഹൃത്തുക്കളും ചേർന്ന് കാറിൽ എത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൂജാരിയും ഒരു സുഹൃത്തും പോലീസ് പിടിയിൽ. ആലപ്പുഴ നൂറനാട് പടനിലം സ്വാദേശിയായ ക്ഷേത്രം പൂജാരി അമ്പിളിരാജേഷ്, അമ്പിളിരാജേഷിന്റെ സുഹൃത്തു പത്തനംതിട്ട പള്ളിക്കൽമുറി,പയ്യന്നൂർ സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. നൂറനാട് ഉൾപ്പടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പൂജാരിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും സുഹൃത്തായ സുമേഷ് കാപ്പകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കേസുകളിലും പ്രതിയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക്…

Read More

അഞ്ചലിൽ തർക്കം പരിഹരിക്കാൻ ശ്രമിച്ച വയോധികന്റെ തല ഇടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

അഞ്ചലിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന മധ്യവയസ്കന്റെ തല ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ചു. അഞ്ചൽ തഴമേൽ ചൂരക്കുളം സ്വദേശി 51 വയസ്സുള്ള ജോസിന്റെ തലക്കാണ് ഇടിവള കൊണ്ടുള്ളമർദ്ദനത്തിൽ മുറിവേറ്റത്. സംഭവത്തിൽ വധശ്രേമ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളചൂരക്കുളം ലക്ഷംവീട് സ്വദേശി 24 വയസ്സുള്ള അജിത്തിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടി ലക്ഷം വീട് സ്വദേശിയായ അശോകന്റെ വീടിന് മുന്നിൽഅജിത്ത് വളർത്തുനായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് അശോകൻ…

Read More
error: Content is protected !!