ലഹരി ഉപയോഗിച്ച് ബഹളം വച്ചു; ചോദിക്കാനെത്തിയ പൊലീസുകാരെ ആക്രമിച്ച ആറംഗ സംഘം പിടിയിൽ

കോട്ടയം: പൊലീസുകാരെ ലഹരി സംഘം ആക്രമിച്ചു. പാലാ കടപ്ലാമറ്റത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്കാണ് പരിക്കേറ്റത്. മരങ്ങാട്ടുപള്ളി പൊലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യാം കുമാർ എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രയിൽ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച് വഴിയിൽ കിടന്ന് ബഹളം വെയ്ക്കുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിനാണ് പോലീസ് സ്ഥലത്തെത്തിയത്. സംഘത്തെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണം നടന്നത്. ലഹരി സംഘത്തിലെ ആറ് പേരെ മരങ്ങാട്ടുപള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ്…

Read More

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം.

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം.മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ്  അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി പൊട്ടിക്കുകയുണ്ടായി.പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്. പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന…

Read More

ഏരൂരിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക്‌ നേരെ ആക്രമണം.

മണലിപച്ച ഐഷമനസിലിൽ ബഷീറിന്റെ ഉടമസ്ഥതയിൽ ഉള്ള ബുള്ളറ്റും സുഹൃത്തിന്റെ കാറുമാണ് നശിപ്പിക്കപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 10. 30 യോടെ ആയിരുന്നു സംഭവം. കാറിന്റെ ഗ്ലാസ്‌ അടിച്ചു തകർക്കുകയും ബുള്ളറ്റിനു തീയിടുകയും ചെയ്തിരുന്നു. ശബ്ദം കേട്ട സമീപവാസികളാണ് വീട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനെ തുടർന്ന് വലിയൊരു അപകടം ഒഴിവായി. ഉടൻ വിവരം ഏരൂർ പോലീസ് സ്റ്റേഷനിൽ  അറിയിക്കുകയായിരുന്നു. എരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കാറിന്റെ ഗ്ലാസ്സ് തകർക്കാൻ ഉപയോഗിച്ച ചുറ്റിക കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.പോലീസ്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിനെ മർദിച്ചതിനെ തുടർന്ന് NGO ജീവനക്കാർ പ്രതിഷേധത്തിൽ. NGO ജില്ലാ സെക്രട്ടറിയേറ്റ് അംഗം SRസോണി ഉത്ഘാടനം ചെയ്തു. പ്രതിഷേധപ്രകടനം ഠൗൺ ചുറ്റി ആശുപത്രിയിൽ അവസാനിച്ചു. NGO യൂണിയൻ ഏരിയാ പ്രസിഡൻ്റ് സുദേവ്, സെക്രട്ടറി ജോർജ്ജ്, ജോയിൻ്റ് സെക്രട്ടറി സാബു ,സ്റ്റാഫ് സെക്രട്ടറി സിനി, ഗിരിജ,മീനു എന്നിവർ നേതൃത്വം നൽകി. ഇന്നലെ വൈകുന്നേരം നാല്  മണിയോടെയായിരുന്നു സംഭവം നടന്നത്. കടയ്ക്കൽ കോട്ടപ്പുറം സ്വദേശി ആദർശ് മോഹൻ 35 ആണ് മർദ്ദിച്ചത് . മദ്യപിച്ച്…

Read More

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവർ ചേർന്ന് മർദിച്ചത്. തുടർന്ന് ഇവരം അറസ്റ്റ് ചെയ്തു. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ…

Read More

ചിതറയിൽ രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തി സംഘംവീട്ടമ്മയെ ആക്രമിച്ചു .പ്രതികൾ ചിതറ പോലീസ് പിടിയിൽ

രണ്ടഗസംഘത്തിന്റെ ആക്രമണം ഭയന്ന് സമീപത്തെ വീട്ടിൽ അഭയം തേടിയ യുവാവിനെ പിൻതുടർന്ന് എത്തിയ സംഘംവീട്ടമ്മയെ ആക്രമിച്ചുപ്രതികളെ ചിതറ പോലീസ് പിടികൂടിവാഴപ്പണ കാരിച്ചിറ സ്വദേശികളായ ഫൈസല്‍, ജീവൻ എന്നിവരാണ് അറസ്റ്റിലായത്കൊല്ലം ചിതറയിലാണ് സംഭവം .കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെഓട്ടോറിക്ഷ ഡ്രൈവറായ സുധീഷിനെ ആക്രമിക്കുകയായിരുന്നു. ഭയന്നോടിയ സുധീഷ് സമീപത്തുണ്ടായിരുന്ന കടയിൽ അഭയം തേടി .പിൻതുടർന്ന് എത്തിയ സംഘം വീട്ടമ്മയോട് സുധീഷിനെ ഇറക്കി വിടാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടമ്മ തയ്യാറായില്ല തുടർന്നാണ് ഇവർ രണ്ട് പേരും ചേർന്ന് വീട്ടമ്മയെ ആക്രമിക്കുകയും…

Read More

കരുനാഗപ്പള്ളിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.തൊടിയൂർ വേങ്ങറ നാസില മൻസിൽ നബിദ് (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നബിദിന്റെ ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയതിലുള്ള വിരോധത്താൽ പരാതിക്കാരന്റെ ഫോൺ നിലഞ്ഞു എറിഞ്ഞു പൊട്ടിക്കുകയും തടിപ്പത്തല് വെച്ച് തലയടിച്ച് പൊട്ടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെയും പ്രതിക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് ഒളി സങ്കേതത്തിൽ നിന്നും പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്…

Read More

ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്‌ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ട‌ിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…

Read More

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു

തൊഴിലുറപ്പ് തൊഴിലാളിയെ പന്നി ആക്രമിച്ചു. നഗരൂർ നെടുംമ്പറമ്പ് എം ആർ ഭവനിൽ റീന (50)യ്ക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ റീനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. നെടുംമ്പറമ്പ് കാള കുളത്തിനു സമീപത്ത് വച്ചാണ് പന്നി ആക്രമിച്ചത്. ജോലിക്കിടെ വെള്ളം കുടിക്കാൻ പോകുമ്പോൾ സമീപത്ത് ചാലിൽ കിടന്ന പന്നി റീനയെ ആക്രമിക്കുകയായിരുന്നു. റീനയുടെ വയറ്റിലും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

പന്നിഫാം ഉടമയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ . മടവൂർ വില്ലേജിൽ പനപ്പാംകുന്ന് ചരുവിള വീട്ടിൽ ഗണപതി എന്ന് വിളിക്കുന്ന ബിനു ( 36),കിളിമാനൂർ പനപ്പാംകുന്ന് തൊടിയിൽ വീട്ടിൽ വിശ്വം എന്ന് വിളിക്കുന്ന ലിനിൻ കുമാർ (36 ), പനപ്പാംകുന്ന് തൊ ടിയിൽവീട്ടിൽ കുട്ടത്തി എന്ന് വിളിക്കുന്ന അനിൽകുമാർ ( 30 ) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കിളിമാനൂർ പനപ്പാംകുന്നിൽ ഉള്ള പന്നി ഫാം ഉടമയായ പാരിപ്പള്ളി റോസ് ലാൻഡിൽ ബൈജു (…

Read More