ചിതറയിൽ എട്ടാം ക്ലാസുകരിക്ക് കൈതങ്ങുമായി എസ് എച്ച് ആർ ഹ്യൂമൻ റൈറ്റ് ഫൗണ്ടേഷൻ

എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിതറ പഞ്ചായത്തിലെ കോത്തല വാർഡിൽ തസ്ലീമ മൻസിൽ റെജീനയുടെ മഴയത്ത് ചോർന്നൊലിക്കുന്ന വീടിൻറെ അവസ്ഥയും എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരേ ഒരു മകളുടെ പഠനത്തിന് യാതൊരുവിധ നിവർത്തിയും ഇല്ലെന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചു.

ഇതറിഞ്ഞ് എസ്. എച്ച്. ആർ. ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തകർ അവരുടെ വീട് സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകാമെന്നും, ആദ്യത്തെ സഹായം എന്ന രീതിയിൽ കുട്ടിക്ക് പഠിക്കുന്നതിനായി പഠനോപകരണവും, ഡ്രസ്സുകളും സംസ്ഥന സമിതി അംഗം സുഗതംപിള്ളയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

ജില്ലാ നേതാക്കളായ നാസർ കടയ്ക്കൽ, ബഷീർ പോരേടം, നാസർ കുറുമ്പള്ളൂർ, ചടയമംഗലം മണ്ഡലം പ്രസിഡൻറ് ശിഹാബുദ്ദീൻ, മണ്ഡലം സെക്രട്ടറി ഫൈസൽ നിലമേൽ, വാഹിദ് പോരേടം, റഹീം പാറത്തോട്ടിൽ എന്നിവർ പങ്കെടുത്തു സഹായങ്ങൾ നൽകി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x