fbpx
Headlines

യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറിയതിൽ പ്രതികാരം; ആലപ്പുഴയിൽ 5 പേർക്ക് വെട്ടേറ്റു

ആലപ്പുഴ ചെന്നിത്തല കാരാഴ്‌മയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്നയുടെ ഭർത്താവ് മരിച്ചതിന് ശേഷം പുനർ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തിൽ നിന്ന് പിന്മാറി. അതേസമയം പ്രതി ഇവരുടെ വീട്ടിൽ ഇടയ്ക്കിടെ സന്ദർശനം പതിവായിരുന്നു. ഇതിനിടെ സജ്ന കുവൈറ്റിൽ നഴ്സിങ് ജോലിക്കായി പോയി. രണ്ട് വർഷത്തിന് ശേഷം ഇന്നലെ സജ്ന നാട്ടിൽ തിരിച്ചെത്തി. എന്നാൽ താനുമായുള്ള വിവാഹത്തിന് സജ്നയും വീട്ടുകാരും തയ്യാറല്ലെന്ന് അറിഞ്ഞതോടെ പ്രതി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.

ഇന്നലെ വൈകിട്ട് പത്ത് മണിയോടെ സജ്നയുടെ വീട്ടിലെത്തി. ആദ്യം വെട്ടുകത്തി കൊണ്ട് സജ്‌നയെ മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചു. ഈ സമയം പിതാവ് റാഷുദീനും സഹോദരീഭർത്താവ് ബിനുവും ഓടിയെത്തി കത്തി പിടിച്ചുമാറ്റി. പ്രതിയുടെ കയ്യിൽ മൂർച്ചയേറിയ മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് സജ്നയുടെ മാതാവ് നിർമലയുൾപ്പെടെ നാല് പേരെയും രഞ്ജിത്ത് ആക്രമിച്ചത്.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x