fbpx
Headlines

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

കടയ്ക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്കെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെറിറ്റ് അവാർഡ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെയും മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മണ്ഡലത്തിനുള്ളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും മന്ത്രി മൊമെൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലത്തിലെ 17 സർക്കാർ-എയിഡഡ് സ്‌കൂളുകളിൽ നിന്നുമായി 1066 വിദ്യാർത്ഥികളും മണ്ഡലത്തിന് പുറത്തെ സ്‌കൂളുകളിൽ പഠിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ 1200 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് മികവുൽസവം 2024 പരിപാടിയിൽ പങ്കെടുത്തത്.


സൈലം ലേണിംഗ് അക്കാദമിയുടെ സഹകരണത്തോടെ നടന്ന പ്രതിഭോത്സവത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.മനോജ്കുമാർ സ്വാഗതമാശംസിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹരി.വി നായർ, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്. മധു, കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മധു, അലയമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ, ചടയമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് മിനി സുനിൽ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, എ.നൗഷാദ് വാർഡ് മെമ്പർമാർ കരകുളം ബാബു, അഡ്വ.റ്റി.ആർ.തങ്കരാജ്, അഡ്വ.ആർ. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x