പെൻഷൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു

മടത്തറ തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയ വയോജന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം റിട്ട.സബ് കലക്ടർ എം.എ.റഹീം (കൊല്ലം)
നിർവഹിച്ചു. മഹല്ലിലെ അർഹതയുള്ള 85 പേർക്കാണ് ആദ്യഘട്ടത്തിൽ പെൻഷൻ ലഭിക്കുക. ജമാഅത്ത് പ്രസിഡന്റ് റാഫി പേഴുംമൂട് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജാഫർ നടുക്കുന്നിൽ, ചിതറ ജമാഅത്ത് പ്രസിഡന്റ് ഷാജഹാൻ, വളവുപച്ച സിറാജുൽ ഇസ്‌ലാം അറബിക് കോളജ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ മജീദ് മുസ്‌ലിയാർ, കുളത്തൂപ്പുഴ ടൗൺ മസ്ജിദ് ആന്റ് ഇസ്‌ലാമിക് സെന്റർ രക്ഷാധികാരി അസ്‌ലം കൊച്ചുകലുങ്ക്, നെറ്റിക്കുന്ന് ജമാഅത്ത് സെക്രട്ടറി ഹിഷാം റാവുത്തർ, കുണ്ടമൺകരിക്കം ജമാഅത്ത് സെക്രട്ടറി നൈസാം, മടത്തറ ടൗൺ മസ്ജിദ് സെക്രട്ടറി നൗഷാദ്  മേച്ചേരി, പൂവച്ചൽ ഷാഹുൽ ഹമീദ് മൗലവി, നാസർ മൗലവി, കാനൂർ ജമാഅത്ത് കമ്മിറ്റി അംഗം ഷാജഹാൻ, തുമ്പമൺതൊടി ജമാഅത്ത് അസി. സെക്രട്ടറി ഷെഫീഖ് എന്നിവർ സംസാരിച്ചു. വളവുപച്ച സിറാജുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പാൾ അഷ്റഫ് മൗലവി, തുമ്പമൺതൊടി ജമാഅത്ത് ചീഫ് ഇമാം റഫീഖ് നിസാമി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. സെക്രട്ടറി നസീർ, അസി. ഇമാം ഹാഫിസ്  ഷംനാദ് മന്നാനി, പരിപാലന സമിതി അംഗങ്ങളായ സബീർ വളവുപച്ച, നൗഷാദ്, ഷാജഹാൻ, റാഫി, അബ്ദുൽ സലാം, നസീർഖാൻ എന്നിവർ പെൻഷൻ വിതരണത്തിന് നേതൃത്വം നൽകി.

ഫോട്ടോ: തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് നടപ്പാക്കിയ വയോജന പെൻഷൻ പദ്ധതിയുടെ ഉദ്‌ഘാടനം കൊല്ലം മുൻ സബ് കലക്ടർ എം.എ.റഹീം നിർവഹിക്കുന്നു

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x