കേരള സർക്കാരും വ്യവസായ വാണിജ്യ വകുപ്പും ജില്ലാ പഞ്ചായത്തും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി പഞ്ചായത്ത് തല സംരംഭകത്വ ശിൽപ്പശാല
ചിതറ ഗ്രാമപ്പഞ്ചായത്തിൽ സംഘടിപ്പിച്ചു .
വികസന സ്റ്റാന്റിംഗ്ഗ് കമ്മിറ്റി ചെയർമാൻ ഷിബുവിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ശിൽപ ശാല ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

തുടർന്ന് ശിൽപ്പശാലക്ക് പഞ്ചായത്ത് അംഗങ്ങളായ
അമ്മൂട്ടി മോഹനൻ , വളവുപച്ച സന്തോഷ് ,രാജീവ് കൂരപ്പള്ളി,ജനനി,സിന്ധു വട്ടമുറ്റം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
തുടർന്ന് വെട്ടിക്കവല വ്യവസായ വികസന ഓഫീസർ മുഹമ്മദ് റാസി വ്യവസായ വകുപ്പ് സംരംഭക മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികൾ, ഡിജിറ്റൽ മാർക്കറ്റിംഗ് സാധ്യതകൾ,
സംരംഭത്തിന് ആവശ്യമായ ലൈസൻസ് ,ക്ലിയറൻസ് എന്നിവയ്ക്ക് വേണ്ട ക്ലാസ് എടുക്കുകയും ചെയ്തു.
