വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ചിതറ സ്വദേശി

കൊല്ലം ചിതറ മാങ്കോട് അൻവർ മന്സിലിൽ ദിൽബർ എസാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് ത്രൂ മാജിക് എന്ന വിഭാഗത്തിലാണ് ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ദിൽബർ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്

Read More

കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്ന് വീട്ടുകാർ; തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരം; അനന്യ പ്രിയയുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

യുവതിയുടെ മരണത്തിൽ ദുരൂഹത. കുമ്മിൾ വട്ടതാമര സ്വദേശിനി അനന്യ പ്രിയ എന്ന ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയെന്നാണ് വീട്ടുകാരുടെ മൊഴി. എന്നാൽ, തൂങ്ങി മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതേസമയം, തൂങ്ങിമരണം സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളായ കയറോ തുണിയോ പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് അനന്യ പ്രിയ മരിച്ചത്. വീടിന് പുറത്തെ കുളിമുറിയിൽ അവശനിലയിൽ കണ്ടെത്തിയതോടെ വീട്ടുകാരും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അനന്യ പ്രിയയും അമ്മ…

Read More

കുരുന്നുകളുടെ മാനസിക ഉല്ലാസത്തിന് പഠന യാത്ര സംഘടിപ്പിച്ചു

കടയ്ക്കൽ : കുരുന്നുകളുടെ മാനസിക ഉല്ലാസ പഠന യാത്ര സംഘടിപ്പിച്ചു.ചിതറ എ.പി. ആർ. എം സെൻട്രൽ സ്കൂളിലെ നേഴ്സറി , എൽ . കെ . ജി ക്ലാസ് ലെ കുരുന്നു കുട്ടികളെ യാണ് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയത്. കടയ്ക്കൽ ഫയർ സ്റ്റേഷൻ , ചിതറ പോലീസ് സ്റ്റേഷൻ, ചിതറ പോസ്റ്റാഫീസ് , കടയ്ക്കൽ കുട്ടികളുടെ പാർക്ക് എന്നി വിടങ്ങളിലാണ് സന്ദർശനം നടത്തിയത്.സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാകുന്നതിൻ്റെ ഭാഗമായാണ് സന്ദർശനം.കടയ്ക്കൽ ഫയർ സ്റ്റേഷനിലെ…

Read More

കുമ്മിൾ വട്ടതാമരയിൽ 21 കാരി മരണപ്പെട്ടു; മരണത്തിൽ ദുരൂഹത എന്ന് നാട്ടുകാർ

കുമ്മിൾ വട്ടതാമരയിൽ ഇരുപത്തിഒന്നുകാരിയെ കുളമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി.ബന്ധുക്കൾ കല്ലറ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വൈകുന്നേരം ആറരമണിയോടെയാണ് സംഭവം.കുട്ടിയുടെ മരണത്തിൽ ദുരൂഹതയുളളതായി നാട്ടുകാർ

Read More

നാടിന് അഭിമാനമായി കല്ലറ പാങ്ങോട് കെ വി യു പി എസ് സ്കൂളിലെ കുരുന്നുകൾ

കടയ്ക്കൽ ശ്രീ പച്ച ശശിധരൻ ഫൗണ്ടേഷൻ നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ അൻപ തോളം സ്കൂളുകളെ പിന്നിലാക്കി കൊണ്ടാണ് പാങ്ങോട് കെ വി യുപിഎസ്സ്കൂളിലെ കുട്ടികൾ ഒന്നാമതെ ത്തി ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂൾ വിദ്യാർത്ഥിനികളായ അമ്‌ന അൻസാർ, അസ്ന ഫാത്തിമ, ഫൈസ ഫാത്തിമ, പൂജിത, അനന്യ വിനയൻ എന്നി മിടുക്കികളാണ് ഈ വിജയത്തിന്റെ അമരക്കാർ.

Read More

കടയ്ക്കൽ ദർപ്പക്കാട് ഇരുചക്ര വാഹന യാത്രികന്റെ തലയിലൂടെ ടിപ്പർ ലോറി കയറി മരണപ്പെട്ടു

കടയ്ക്കൽ ദർപ്പക്കാട് വാഹനാപകടം അപകടത്തിൽ ഒരാൾ മരണപ്പെട്ടു ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ബസിനെ മറികടക്കാൻ ശ്രമിക്കവേ ബസ് തട്ടി നിയന്ത്രണം വിട്ട ബൈക്ക് വീഴുകയായിരുന്നു പിറകിലൂടെ  വന്ന ടിപ്പർ ലോറി തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ

Read More

ചിതറയിൽ പ്ലസ് വൺവിദ്യാർഥിനിയെ വീട്ടി നുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ ഇരപ്പിൽ വേങ്ങവിള വീട്ടിൽ ബാബു വിമല ദമ്പതികളുടെ മകൾ 16 വയസ്സുള്ള ശരണ്യയെ ആണ് വീട്ടിനോട്‌ ചേർന്നുള്ള പഠന മുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണപ്പെട്ട ശരണ്യ ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുട്ടിയുടെ മാതാവാണ് കൂട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കാണുന്നത് . ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. ചിതറ പോലീസ്…

Read More

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു. ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ…

Read More

ജില്ലാ കൃഷി ഫാമിൽഅനധികൃത നിയമനം എന്നാരോപിച്ച്  പ്രതിഷേധവുമായി കോൺഗ്രസ്സും, സി പി എമ്മും

കൊല്ലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുറെ നാളുകളായി നടക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം എന്നോണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുത്തതിന്റെ മറവിൽ അനധികൃത നിയമനം എന്നാരോപിച്ച്  പ്രതിഷേധിച്ചു കൊണ്ട് ഐ എൻ ടി യു സി യുടെയും സി ഐ ടി യു വിന്റെയും നേതൃത്വത്തിൽ ജില്ലാ കൃഷി ഫാംസൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ഐ. എൻ ടി യു…

Read More

കാറിൽ കഞ്ചാവ് കടത്തിയ യുവാക്കൾ ചടയമംഗലം എക്സ്സൈസിന്റെ പിടിയിൽ

ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം കുടുങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ, കാണിച്ചോട്‌ വടക്കുംകര പുത്തൻവീട്ടിൽ സലീം മകൻ 38 വയസ്സുള്ള ഷെഫീക്, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ മേലാറ്റുമുഴി കൂരോട്ടു വീട്ടിൽ…

Read More
error: Content is protected !!